aamirajithvishnu-06

മിഗ്ജോം ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലുണ്ടായ പ്രളയത്തില്‍ കുടുങ്ങിയ ആമിര്‍ഖാനും വിഷ്ണുവിശാലിനും ആശ്വാസവുമായി ഓടിയെത്തി സൂപ്പര്‍ താരം അജിത്.ചെന്നൈ കാരപാക്കത്തെ വില്ലയിലാണ് ഇരുവരും കുടുംബസമേതം പ്രളയത്തില്‍പ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ അഗ്നിരക്ഷാ സേന ബോട്ടുമായെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.  

PTI12_05_2023_000315B

 

കാരപാക്കത്ത് ജലനിരപ്പ് ഉയരുന്ന വിവരം വിഷ്ണുവിശാല്‍ സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവച്ചിരുന്നു.  തുടര്‍ന്നെത്തിയ രക്ഷാപ്രവര്‍ത്തകര്‍ 30 പേരെയാണ് വില്ലയില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചത്. വിവരമറിഞ്ഞെത്തിയ അജിത് ഇരുവര്‍ക്കും കുടുംബ സമേതം സുരക്ഷിത സ്ഥാനത്തേക്ക് മാറാനുള്ള യാത്രാസൗകര്യങ്ങള്‍ ചെയ്ത് നല്‍കുകയായിരുന്നു. പൊതുസുഹൃത്തിലൂടെ വിവരമറിഞ്ഞെത്തിയ അജിത് സര്‍ കാണാനെത്തിയപ്പോള്‍  എന്ന കുറിപ്പോടെ വിഷ്ണു വിശാലാണ് ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. 

 

ബാധിതയായ അമ്മയുടെ ചികില്‍സാര്‍ഥമാണ് ആമിര്‍ ആഴ്ചകള്‍ക്ക് മുന്‍പ് ചെന്നൈയിലേക്ക് താമസം മാറിയെത്തിയത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് ആമിറിന്‍റെ അമ്മ.  അപ്രതീക്ഷിതമായി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴ എത്തിയതോടെ ചെന്നൈ നഗരം വെള്ളത്തില്‍ മുങ്ങുകയായിരുന്നു.  ഇതോടെയാണ് ആമിറും കുടുംബവും പ്രളയത്തില്‍പ്പെട്ടത്. കാറ്റ് ആന്ധ്ര തീരത്തേക്ക് നീങ്ങിയതോടെ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് പൂര്‍ണമായും മാറിയിട്ടില്ല. പലയിടങ്ങളിലും വൈദ്യുതി വിതരണമടക്കം തടസപ്പെട്ട നിലയിലാണ്. 

 

Actor Ajith helped Aamir Khan and Vishnu Vishal during chennai floods