മലയാളിത്തിന്റെ നിത്യഹരിത ചിത്രങ്ങളായ റാംജി റാവു സ്പീക്കിംഗും യവനികയും വീണ്ടും ബിഗ് സ്ക്രീനില്‍. 28-ാംമത് കേരള രാജ്യാന്തര ചലചിത്രമേളയില്‍ ഹോമേജ് വിഭാഗത്തിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ഇവയുള്‍പ്പെടെ പോയവര്‍ഷം വിടവാങ്ങിയ ചലചിത്ര പ്രതിഭകളുടെ ഓര്‍മയ്ക്കായി പതിനൊന്ന് ചിത്രങ്ങളാണ് ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുക.
1989ലാണ് രാംജീറാവ് സ്പീക്കിഗെന്ന സിദ്ദീഖ് ലാല്‍ ചിത്രം റിലീസായത്. തിയറ്ററിലെ ബിഗ് സ്ക്രീനില്‍ ചിത്രം ആസ്വദിക്കാന്‍ പുതുതലമുറക്കുള്ള അവസരമാണ് ഇത്തവണത്തെ രാജ്യന്തര ചലചിത്രമേള. പ്രിയനടന് ഇന്നസെന്റിന്റെയും സംവിധായകന് സിദ്ദീഖിന്റെയും ഓര്‍മയ്ക്കായാണ് ചിത്രം ഹോമേജ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുകളില്‍ മലയാളത്തിന്റെ പാത്ത്ബ്രേക്കിങ് ആയ 1982ല്‍ ഇറങ്ങിയ യവനിക വിഖ്യാത സംവിധായകന് കെ.ജി. ജോര്‍ജിന്റെ ഓര്‍മയ്ക്കായി പ്രദര്‍ശിപ്പിക്കും. മാമൂക്കോയക്ക് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത പെരുമഴക്കാലം, ജേ.സി. ഡാനിയേല്‍ പുരസ്കാര ജേതാവ് കെ. രവീന്ദ്രനാഥന്‍ നായര്‍ നിര്‍മിച്ച അടൂര്‍ ചിത്രം വിധേയന് എന്നീ ചിത്രങ്ങളും ഹോമേജ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടണ്ട്. ഐ.എഫ്.എഫ്.കെയില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരങ്ങള്‍ നേടിയിരുന്ന വിഖ്യാത ഇറാനിയന്‍ ചലിചിത്രകാരന് ദാരിയുഷ് മെഹര്‍ജിയുടെ 'എ മൈനര്‍' സ്പാനിഷ് സംവിധായകന് കാര്‍ലോസ് സൗറയുടെ 'കസിന് ആഞ്ചലിക്ക' ഫ്രഞ്ച് ചലചിത്രകാരന് ജാക്ക് റോസിയറിന്റെ 'അഡിയൂ ഫിലിപ്പീന്' തുടങ്ങീ 11 ചിത്രങ്ങളാണ് ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
Malayalam films Ramji Rao speaking and Yavanika again on big screen