soubhagya-subbalekshmi

മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി സുബ്ബലക്ഷ്മിയുടെ ഓര്‍മകള്‍ പങ്കിട്ട് ചെറുമകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. ‘എനിക്ക് മുത്തശ്ശിയെ നഷ്ടമായി. എന്റെ ശക്തിയുടെയും സ്നേഹത്തിന്റെയും 30 വർഷമാണ് കടന്നുപോകുന്നത്. എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്. എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദി.’ സൗഭാഗ്യ വെങ്കിടേഷ് കുറിച്ചു. 

 

ടെലിഫിലിമുകളിലും പരസ്യചിത്രങ്ങളിലും അടുത്തകാലംവരെ സജീവമായിരുന്നു. കല്യാണരാമന്‍, പാണ്ടിപ്പട, നന്ദനം, ഗ്രാമഫോൺ, സിഐഡി മൂസ, സീതാകല്യാണം, തിളക്കം, സൗണ്ട തോമ തുടങ്ങി ഏഴുപതിലേറെ മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നടി താരാ കല്യാണ്‍ മകളാണ്. ഭൗതികദേഹം പൂജപ്പുര മുടവന്‍മുകളിലെ താരാകല്യാണിന്റെ വസതിയിലേക്ക് കൊണ്ടുപോയി.