നീണ്ട 20 മണിക്കൂറിന് ശേഷം കാണാതായ ആറുവയസുകാരിയെ കണ്ടെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ, അബിഗേലിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് കൊല്ലം എംഎൽഎയും നടനുമായ മുകേഷ്. മോള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍മിഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിനെ തിരിച്ചു കിട്ടിയ വിവരമറിഞ്ഞ് മുകേഷും കുട്ടിയെ കാണാനെത്തിയിരുന്നു. മുകേഷിനെ കണ്ടതേ കുട്ടി തിരിച്ചറിഞ്ഞിരുന്നു.
കുട്ടി ഇപ്പോൾ സന്തോഷവതിയാണ്. എന്റെ കയ്യിൽ വന്നു, എന്നെ അറിയാമെന്ന് പറഞ്ഞു. എന്റെ മണ്ഡലത്തിലുള്ള മൈതാനമാണ് ആശ്രാമം മൈതാനം. അവിടെ വച്ചാണ് കുഞ്ഞിനെ അവർ ഉപേക്ഷിച്ചത്. ഇനിയൊരിഞ്ച് മുന്നോട്ടുപോയി കഴിഞ്ഞാൽ എല്ലാവരും പിടിക്കപ്പെടും എന്ന തോന്നൽ ഉണ്ടായതുകൊണ്ടായിരിക്കും അവർ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചത്. കുഞ്ഞിനു ചെറിയൊരു പോറൽപോലും ഇല്ല എന്നത് എല്ലാവരുടെയും പ്രാർഥനയുടെ ഫലമാണ്. ഇതിനു പിന്നിലുള്ള എല്ലാവരെയും പിടിക്കും. പൊലീസിന്റെ എഫർട്ടിനെയും മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലും എത്ര പ്രശംസിച്ചാലും മതിയാകില്ല. വേറെ നിവർത്തിയില്ലാതെ വന്നതുകൊണ്ടാണ് വലിയ ബഹളമില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കേണ്ടി വന്നത്. ഏറ്റവും ഉചിതമായ തീരുമാനം തന്നെ പൊലീസും സർക്കാരും കൈക്കൊള്ളുമെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.
Mukesh Share photo with Abigail on social media