തിരുവനന്തപുരം കുന്നത്തുകാലില്‍ മഴക്കാല അതിഥിയായെത്തി പശ്ചിമഘട്ടത്തിലെ അപൂര്‍വയിനം തവള. ഷാനിന്‍റെ വീട്ടിലാണ് കനത്ത മഴയ്ക്കിടെ ഫ്ളയിങ് ഫ്രോഗെന്നറിയപ്പെടുന്ന മനോഹര തവളയെത്തിയത്.
കണ്ടപ്പോള്‍ തന്നെ കൗതുകം തോന്നിയ വീട്ടുകാര്‍ വീട്ടിലെത്തിയ അതിഥിയെ സന്തോഷത്തോടെ സ്വീകരിച്ചു. നിറം പച്ച, വിരലുകള്‍ക്കിടയിലെ ചുവന്ന നിറത്തിലുള്ള വരകള്‍, ഒറ്റക്കുതിപ്പില്‍ 15 മീറ്റര്‍ വരെ പറക്കാന്‍ കഴിയും. റാക്കോഫോറസ് നിഗ്രോപാല്‍ മാറ്റസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. പശ്ചിമ ഘട്ടത്തിലെ മലനിരകളിലാണ് ഈ അപൂര്‍വയിനം തവളയെ കൂടുതലും കാണാറുള്ളത്.
Flying Frog spotted in Thiruvananthapuram.