rahul-mankoottathil

 

യൂത്ത് കോണ്‍ഗ്രസിന്‍റെ പുതിയ അമരക്കാരന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ആശംസകളുമായി നിലവിലെ അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പമുള്ള രാഹുലിന്‍റെ ചിത്രം പങ്കുവെച്ചാണ് ഷാഫി പറമ്പില്‍ ആശംസകളറിയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കിലാണ് അദ്ദേഹം ആശംസ പങ്കുവെച്ചത്. 

 

വ്യക്തിപരമായ ഉത്തരവാദിത്തവും സംഘടനാബോധവും കൂട്ടുന്ന വിജയമാണിതെന്ന് രാഹുല്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. ഫലമറിയാന്‍ ഉമ്മന്‍ ചാണ്ടി ഇല്ലായെന്നതു  സങ്കടമാണ്.‌ തിരഞ്ഞെടുപ്പ് പോരാട്ടം നേതാക്കള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കും– അദ്ദേഹം പറഞ്ഞു. 

 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആശംസകള്‍ കൊണ്ട് കോണ്‍ഗ്രസ്  സോഷ്യല്‍ വാളുകള്‍ നിറയുകയാണ്. നിലപാടുകള്‍ കൊണ്ട് കേരള രാഷ്ട്രീയത്തില്‍ കരുത്തറിയിച്ച നേതാവാണ് രാഹുലെന്നും സ്ഥാനം നല്‍കാന്‍ വൈകിപ്പോയെന്നുമാണ് അണികളില്‍ ചിലരുടെ കമന്റ്. 

 

രാഹുലിന് 2,21,986 വോട്ടുകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിക്ക് 1,68,588 വോട്ട്. അബിൻ, അരിത ബാബു എന്നിവരടക്കം 10 പേർ വൈസ് പ്രസിഡന്റുമാരാകും.

 

Rahul Mamkootathilelected as state president of Youth Congress