സ്വിറ്റ്സർലന്‍ഡ് യാത്രക്കിടെ പെണ്‍സുഹൃത്തിനൊപ്പമുളള ചിത്രം പങ്കുവച്ചതില്‍ വിശദീകരണവുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. വന്‍തോതിലുള്ള നെഗറ്റീവ് കമന്റുകളായിരുന്നു ചിത്രത്തിനു താഴെ. രൂക്ഷമായ വാക്കുകളിലൂടെയായിരുന്നു ഗോപി സുന്ദര്‍ പ്രതികരിച്ചത്. ''ഇവിടെ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. ഒരു പരാതിയും ഇല്ല. ആരും ആരെയും ചതിച്ചിട്ടുമില്ല. എല്ലാവരും സന്തോഷമായി പോകുന്നു. നിങ്ങള്‍ക്കൊന്നും വേറെ ഒരു പണിയും ഇല്ലേ. പിന്നെ ഒരു കാര്യം ചോദിക്കട്ടെ? ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ ആണ് കഴിയുന്നത്. നമിച്ചു. അരി തീര്‍ന്നെങ്കില്‍ അണ്ണന്‍മാര്‍ക്ക് മാസം അരി ഞാന്‍ വാങ്ങിത്തരാം''- ഗോപി സുന്ദര്‍ കുറിച്ചു.