ജാമ്യത്തിലിറങ്ങിയ ഭീകരവാദികളെ നിരീക്ഷിക്കുന്നതിനായി ജിപിഎസ് ട്രാക്കർ കൊലുസുകള്‍ ഘടിപ്പിച്ച് ജമ്മു കശ്മീർ പോലീസ് . ഈ സംവിധാനം തയ്യാറാക്കുന്ന രാജ്യത്തെ ആദ്യത്തെ പോലീസ് സേനയായി മാറി ജമ്മുകശ്മീര്‍ ടീം. നിരീക്ഷിക്കേണ്ട വ്യക്തിയുടെ കണങ്കാലിന് ചുറ്റും ജിപിഎസ് കൊലുസ് ഘടിപ്പിച്ച് ചലനങ്ങളും നീക്കങ്ങളും ട്രാക്ക് ചെയ്യും ജിപിഎസ് ട്രാക്കർ ആങ്ക്ലെറ്റ്.
യുഎസ്എ, യുണൈറ്റഡ് കിംഗ്ഡം, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിൽ ഈ ഉപകരണം ഇതിനകം തന്നെ ഉപയോഗത്തിലുണ്ട്. ജാമ്യത്തിലും പരോളിലും വീട്ടുതടങ്കലിലും പ്രതികളെ നിരീക്ഷിക്കുന്നതോടൊപ്പം ജയിലുകളിലെ തിരക്ക് കുറയ്ക്കാനും ഈ സംവിധാനം ഉപയോഗിക്കാറുണ്ട്. ജമ്മുകശ്മീര്‍ എസ്ഐഎ സംഘം ആങ്ക്‌ലറ്റ് ട്രാക്കര്‍ ഉപയോഗിക്കുന്നത് ജാമ്യത്തിലിറങ്ങുന്ന ഭീകരവാദികളെ നിരീക്ഷിക്കാനാണ്.
ഒരു ഭീകരവാദിയുടെ മേൽ ജിപിഎസ് ട്രാക്കർ ആങ്ക്ലെറ്റ് ഘടിപ്പിക്കാൻ ജമ്മുവിലെ പ്രത്യേക എൻഐഎ കോടതി പോലീസിനോട് നിർദ്ദേശിച്ചതിനെത്തുടര്‍ന്നാണ് ഈ സംവിധാനം വ്യാപകമാക്കുന്നത് . യുഎപിഎയുടെ വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പ്രതിയായ ഗുലാം മുഹമ്മദ് ഭട്ടിന്റെ കേസിലാണ് ഇപ്പോഴത്തെ നീക്കം. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രതി ഇടക്കാല ജാമ്യത്തിൽ വിടാൻ ആവശ്യപ്പെട്ടത്. നിരോധിത ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ നിർദ്ദേശപ്രകാരം വിവിധ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുകയും വിചാരണ നേരിടുകയും ചെയ്യുന്നയാളാണ് ഭട്ട്. പട്യാല കോടതിയിലെ എന്‍ഐെ കേസിലും പ്രതിയാണ് ഇയാള്‍.
Jammu Kashmir police introduces gps tracker anklet for monitoring terror accused
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.