പ്രശസ്ത ഫുഡ് വ്ലോഗർ രാഹുൽ എൻ. കുട്ടിയെ കൊച്ചി മാടവന ഉദയത്തുംവാതിലിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.. രാത്രി ഫോണില്‍ രാഹുലിനെ ലഭിക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വീട്ടിലുള്ളവരെ വിളിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാഹുലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ രാത്രി ഒപ്പമുണ്ടായിരുന്ന രാഹുല്‍ അസ്വസ്തനായിരുന്നെന്ന് സുഹൃത്തുക്കളില്‍ ചിലര്‍ പറഞ്ഞു.പനമ്പിള്ളി നഗറിൽ അടുത്തിടെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് രാഹുല്‍ ഒരു കോഫി ഷോപ്പ് തുടങ്ങിയിരുന്നു. പൊലീസ് രാഹുലിന്റെ ഫോൺ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഉദയത്തുംവാതിൽ കിഴക്കേകിഴവന നാരായണൻ കുട്ടിയുടെയും ഷൈലജ മേനോന്റെയും മകനാണ്. ശ്രീപ്രിയയാണ് ഭാര്യ മകൻ: ഇഷിത്.
വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുന്ന ഈറ്റ് കൊച്ചി ഇറ്റ് കൂട്ടായ്മ 2015ലാണ് ആരംഭിക്കുന്നത്. അന്നുമുതല്‍ രാഹുല്‍ ഈ കൂട്ടായ്മയിലെ സജീവ സാന്നിധ്യമാണ് ഫെയ്സ്ബുക്ക് ഫണ്ട് നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയും ഈറ്റ് കൊച്ചി ഈറ്റാണ്. കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾക്കായി 50,000 ഡോളറാണ് ഫെയ്സ്ബുക്ക് അനുവദിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഈറ്റ് കൊച്ചി ഈറ്റ് കമ്യൂണിറ്റിക്കുള്ളത്. സംഭവത്തെക്കുറിച്ച് പനങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. . കഴിഞ്ഞ ദിവസവും ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വിഡിയോ രാഹുൽ ചെയ്തിരുന്നു
Eat Kochi Eat food vlogger Rahul found dead at his residence