
സിനിമാതാരങ്ങളുടെ കാരവാന്‍ കാണുമ്പോള്‍ കൗതുകം തോന്നാത്തവരുണ്ടാകില്ല. എന്തെല്ലാം സൗകര്യങ്ങളാണ് കാരവാനിലുള്ളതെന്ന് അറിയാന്‍ ആഗ്രഹം തോന്നുക സ്വാഭാവികമാണ്. കുട്ടികളാകുമ്പോള്‍ പ്രത്യേകിച്ചും. തമിഴ്നാട്ടിലെ ഗ്രാമത്തില്‍ വച്ച് നടന്ന ഷൂട്ടിങിനിടയില്‍ കാരവാന്‍റെ സമീപത്തെത്തിയ കുട്ടിക്കൂട്ടത്തിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് സൂപ്പര്‍താരം സൂരി.
സെറ്റില്‍ നിന്നൊരു തമാശക്കാഴ്ചയെന്ന പേരിലാണ് താരം സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കിട്ടതെങ്കിലും നെഞ്ചിലേറ്റുകയാണ് സോഷ്യല്‍ മീഡിയ. ഒരുസംഘം കുട്ടികളെത്തി സൂരിയോട് കാരവാനിലൊന്ന് കയറ്റാമോ എന്ന് ചോദിക്കുന്നു. ഒരു വട്ടം , ഒരേയൊരു വട്ടം പാക്കണമെന്ന കുട്ടിക്കൂട്ടം പറയുമ്പോള്‍ , 'ഒരേയൊരു വട്ടം എന്ന പാക്കണ'മെന്ന് താരം ചോദിക്കുന്നു. തന്റെ മേക്കപ്പ് റൂമാണ് ഉള്ളിലെന്നും എല്ലാവരും ഇതിലേ വരൂവെന്ന് പറഞ്ഞ് താരം കുട്ടികളെ കാരവാനിലുള്ളിലേക്ക് കയറ്റുകയാണ്. തിരക്കുണ്ടാക്കാതെ സാവധാനത്തില്‍ കയറാനും താരം പറയുന്നു. പുറത്ത് ചൂടായതിനാല്‍ അഭിനയിച്ച് കഴിഞ്ഞ വന്നിരിക്കുന്ന സ്ഥലമാണെന്നും താരം കുട്ടികളോട് പറയുന്നുണ്ട്. ഓരോരുത്തരായി ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ കണ്ടുകഴിഞ്ഞോയെന്നും താരം ചോദിക്കുന്നു. വിഡിയോ കാണാം.
സൂരിയുടെ എളിമയാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്നും കുഞ്ഞുങ്ങളുെട മനസ് നിറച്ചുവെന്നും ആളുകള്‍ കമന്‍റ് ചെയ്തിട്ടുണ്ട്. വിടുതലൈ, അണ്ണാത്തെ, ജില്ല തുടങ്ങിയ ചിത്രങ്ങളിലെ സൂരിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.
Tamil actor Soori with children
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.