thumb

സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയയിലെ പിഴവുമൂലം മുന്‍ അര്‍ജന്‍റീനിയന്‍ സൗന്ദര്യ റാണിയും നടിയുമായ ജാക്വിലിന്‍ കാരിയേരി മരിച്ചു.  പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്​തു. കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

 

ലാറ്റിന്‍ അമേരിക്കന്‍ സിനിമകളിലൂടെ പ്രശസ്തയാണ് ജാക്വിലിന്‍. നടിയുടെ വിയോഗവാര്‍ത്ത യുടെ ഞെട്ടലിലാണ് ആരാധകര്‍. നടിയുടെ മരണ സമയത്ത് മക്കളായ ജൂലിയനും ക്ലോയും ആശുപത്രിയിലുണ്ടായിരുന്നുവെന്ന് അർജന്റീനിയൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെട്ടെന്നുണ്ടായ ശ്വാസതടസ്സവും രക്തം കട്ടപിടിച്ചടുമാണ് മരണകാരണം. 1996ല്‍ നടന്ന സൗന്ദര്യ മല്‍സരത്തിലെ വിജയികൂടിമാണ് ജാക്വിലിന്‍ കാരിയേരി. അടുത്തിടെ പ്ലാസ്റ്റിക് സര്‍ജറിയില്‍ പിഴവ് വന്നതിനെ തുടര്‍ന്ന് മറ്റൊരു നടിയും ഇത്തരത്തില്‍ മരണപ്പെട്ടിരുന്നു. അര്‍ജന്‍റീനിയന്‍ നടി സില്‍വിന ല്യൂണയാണ് പ്ലാസ്റ്റിക് സര്‍ജറിയിലെ പിഴവ് മൂലം വൃക്കകള്‍ തകരാറിലായി മരണത്തിന് കീഴടങ്ങിയത്. 

 

Plastic surgery gone wrong; actress Jacqueline Carrieri dies

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ...