airindianewlook-07

പുതിയ ലോഗോയിലും നിറത്തിലും രൂപത്തിലും എയര്‍ ഇന്ത്യ. ഈ വര്‍ഷം ആദ്യമാണ് റീബ്രാന്‍ഡിങ് വിവരങ്ങള്‍ എയര്‍ ഇന്ത്യ പുറത്തുവിട്ടത്. ഫ്രാന്‍സിലെ ടുലൂസിലാണ് പുത്തന്‍ എയര്‍ബസ് ഒരുങ്ങുന്നത്. ഡിസംബറോടെ എ350 ഇന്ത്യയിലെത്തുമെന്നും എയര്‍ലൈന്‍ സമൂഹമാധ്യമമായ 'എക്സി'ല്‍ വ്യക്തമാക്കി. 400 മില്യണ്‍ ഡോളറാണ് രൂപമാറ്റത്തിനായി കമ്പനി ചിലവഴിക്കുന്നത്. 

 

'ദ വിസ്ത' എന്നാണ് എയര്‍ ഇന്ത്യയുടെ പുതിയ ലോഗോ. അനന്തസാധ്യതകളുടെ പുതിയ ആകാശമാണ് എയര്‍ലൈന്‍ ലക്ഷ്യമിടുന്നതെന്നും കമ്പനി ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു. ഫ്യൂച്ചര്‍ ബ്രാന്‍ഡാണ് ലോഗോ രൂപകല്‍പന ചെയ്തത്. കടുത്ത ചുവപ്പിനും കടുത്ത പര്‍പ്പിളിനുമൊപ്പം സ്വര്‍ണ വര്‍ണവും ചേര്‍ന്നതാണ് എയര്‍ ഇന്ത്യയുടെ പുത്തന്‍ ലുക്ക്. കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള ചക്രവും എയര്‍ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്.

 

നിറം മാറുന്നതിനൊപ്പം ലോകമെങ്ങുമുള്ള യാത്രക്കാരുടെ പ്രിയപ്പെട്ട എയര്‍ലൈനാക്കി എയര്‍ ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്നും രാജ്യത്തിന്റെ അഭിമാനം ആഗോളതലത്തില്‍ ഉയര്‍ത്തുമെന്നും എയര്‍ ഇന്ത്യ സിഇഒ കാംപ്ബെല്‍ വില്‍സണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2025 ഓടെ എയര്‍ ഇന്ത്യയ്ക്ക് പുത്തന്‍ ലോഗോ വരുമെന്നായിരുന്നു കമ്പനി നേരത്തെ പറഞ്ഞിരുന്നത്. 

 

First look of Air India planes after logo,design change 

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.