ContessaCar

പഴക്കം തഴക്കം കൂട്ടുമെന്ന വാക്കുകള്‍ ശരിവച്ച്, വാല്‍പാറ ചുരം തളര്‍ച്ചയില്ലാതെ ഓടിക്കയറി കോണ്ടസ കാറുകളുടെ നിര. പുതുതലമുറയ്ക്ക് കോണ്ടസ കാറുകള്‍ കൂടുതല്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി കേരള കോണ്ടി ക്ലബ്ബാണ് പഴയകാല കാറുകള്‍ അണിനിരത്തി യാത്ര സംഘടിപ്പിച്ചത്. ഒരിടത്തും കിതയ്ക്കാതെ 220ല്‍ അധികം കിലോമീറ്ററുകള്‍ പൂര്‍ത്തിയാക്കിയായിരുന്നു കാറുകളുടെ വാല്‍പാറ യാത്ര.

 

കോയമ്പത്തൂര്‍ മുതല്‍ കൊല്ലം വരെയുള്ള വിവിധയിടങ്ങളില്‍ നിന്നായി 15 കോണ്ടസ കാറുകളാണ് യാത്രയില്‍ പങ്കെടുത്തത്. വാല്‍പാറ ചുരത്തിലെ 41 ഹെയര്‍ പിന്‍ വളവുകള്‍ യാതൊരു കിതപ്പുമില്ലാതെയാണ് കാറുകള്‍ ഓടിക്കയറിയത്. മുഴുവന്‍ വാഹനങ്ങളും മല്‍സരിച്ച് യാത്ര പൂര്‍ത്തിയാക്കുകയായിരുന്നു. അതേസമയം പുതുതലമുറയെ ഇത്രയേറെ ആകര്‍ഷിക്കുന്ന മറ്റൊരു കാറില്ലെന്നാണ് സംഘാടകര്‍ പറയുന്നത്. കശ്മീര്‍ താഴ്‌വരയിലെ ഭംഗി തേടിയും അടുത്തിടെ കോണ്ടി കൂട്ടായ്മ യാത്ര സംഘടിപ്പിച്ചിരുന്നു. പുത്തന്‍ കാറുകള്‍ക്കിടയില്‍ കോണ്ടസയുടെ ഗമയ്ക്ക് ഒട്ടും ഇളക്കം തട്ടിയിട്ടില്ലെന്നും വാഹന പ്രേമികള്‍.

 

Kerala Conti Club organized trip in vintage cars

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.