TAGS

റെയില്‍വേ ട്രക്കില്‍ നിന്ന് റീല്‍ ചെയ്യുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാര്‍ഥി മരിച്ചു. 16 വയസ്സുകാരന്‍ ഫര്‍ഹാനാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബറാബാങ്കിയിലാണ് സംഭവം. അപകടത്തിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. 

 

പാഞ്ഞുവരുന്ന ട്രെയിന് സമീപം നിന്ന് റീല്‍ എടുക്കുകയായിരുന്നു ലക്ഷ്യം. പിന്നിലൂടെ ട്രെയിന്‍ വരുന്നത് ഫ്രെയിമില്‍ കിട്ടുക എന്ന രീതിയിലാണ് ട്രാക്കിനോട് ചേര്‍ന്ന് നിന്നതും. എന്നാല്‍ പാഞ്ഞെത്തിയ ട്രെയിന്‍ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ട്രാക്കിന്റെ ഒരു വശത്തേക്ക് കുട്ടി തെറിച്ചുവീഴുന്നതും വിഡിയോയില്‍ കാണാം. സമീപത്തുണ്ടായിരുന്ന സുഹൃത്ത് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. പോസ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.