ചിത്രം; Instagram

വൈദ്യുതി സബ്സ്റ്റേഷനുള്ളിലെ വയറുകളില്‍ കുടുങ്ങിപ്പോയ പെരുമ്പാമ്പുകളെ രക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അനിമല്‍ റെസ്ക്യൂവറും സാമൂഹിക പ്രവര്‍ത്തകനുമായ മുരാരി ലാലാണ് സമൂഹമാധ്യമത്തില്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ പങ്കുവച്ചത്.  രാവിലെ ഓഫിസിലെത്തിയ ഉദ്യോഗസ്ഥരാണ് പുതിയ അതിഥിയെ കണ്ട് ഞെട്ടിയത്. ഉടന്‍ തന്നെ പാമ്പ് പിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു. 

 

റെസ്ക്യൂ പ്രവര്‍ത്തകരെത്തി നടത്തിയ തിരച്ചിലില്‍ രണ്ട് പെരുമ്പാമ്പുകളെ കണ്ടെത്തി. വൈദ്യുതി പ്രവഹിക്കുന്ന ലൈനുകളിലൂടെയാണ് ഒരു പെരുമ്പാമ്പ് ചുറ്റിയിരുന്നതെങ്കില്‍ മറ്റൊന്നിനെ വൈദ്യുതി പാനലിന്റെ ഉള്ളിലാണ് കണ്ടെത്തിയത്. ഹുക്ക് വച്ച് പാമ്പിനെ അടുപ്പിച്ച ശേഷം റെസ്ക്യൂവറായ ലാല്‍ പാമ്പിനെ പിടികൂടിയത്. ഉടന്‍ തന്നെ പാമ്പ് കയ്യില്‍ ചുറ്റിവരിയുകയും ചെയ്തു. മറ്റൊരാളുടെ കൂടി സഹായത്തോടെ ഇയാള്‍ പാമ്പിനെ തുണി കൊണ്ടുള്ള ചാക്കിലേക്ക് മാറ്റി. തുടര്‍ന്ന് പാനലില്‍ ഇരുന്ന പാമ്പിനെയും രക്ഷിച്ച് ചാക്കിലാക്കി. രക്ഷാപ്രവര്‍ത്തനത്തിനിടെ മുരാരി ലാലിന് പാമ്പിന്‍റെ കടിയേല്‍ക്കുകയും ചെയ്തു.

 

നിരവധിപ്പേരാണ് പെരുമ്പാമ്പുകളെ രക്ഷിക്കുന്ന ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.വൈദ്യുതി വകുപ്പില്‍ എഞ്ചിനീയറായി ചാര്‍ജെടുത്ത പുതിയ ഓഫിസറാണെന്നായിരുന്നു വിഡിയോ കണ്ട ഒരാളുടെ പ്രതികരണം. പാമ്പിനെ രക്ഷിക്കുന്നതൊക്കെ കൊള്ളാം സുരക്ഷ കൂടി ഉറപ്പാക്കണമെന്നും ചിലര്‍ കുറിച്ചു.

 

Indian rock pythons on substation wires rescued

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.