KOCHI 2018 DECEMBER 12 : Actress Nithya Menon at the Kochi Biennale venue @ JOSEKUTTY PANACKAL / MANORAMA

തമിഴ് സിനിമയുടെ ഷൂട്ടിനിടയില്‍ വച്ച് നടൻ തന്നോട് അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി നടി നിത്യാ മേനന്‍. ഇങ്ങനൊരു സംഭവം നടന്നിട്ടില്ലെന്നും വാര്‍ത്ത വ്യാജമാണെന്നും നടി എക്‌സിൽ കുറിച്ചു. വ്യാജവാർത്തയുടെ സ്‌ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു നിത്യയുടെ വിശീദകരണം. 

പ്രശസ്ത തമിഴ് നടൻ അപമര്യാദയായി പെരുമാറിയെന്നും തമിഴ് സിനിമാ മേഖലയിൽ താൻ ഒരുപാട് പ്രതിസന്ധികൾ നേരിട്ടെന്നും നടി അഭിമുഖത്തിൽ പറഞ്ഞുവെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജവാര്‍ത്ത. 

 

‘നാമെല്ലാവരും ഇവിടെ വളരെ കുറച്ച് കാലം മാത്രമേയുള്ളൂ. ഈ ചെറിയ കാലയളവിൽ പരസ്പരം എത്രത്തോളം തെറ്റുകളാണ് നമ്മള്‍ ചെയ്യുന്നതെന്ന കാര്യം എന്നെ പലപ്പോഴും അമ്പരപ്പിക്കാറുണ്ട്. ചെയ്യുന്ന ജോലിയില്‍ ഉത്തരവാദിത്തം ഉള്ളവർ ഒരിക്കലും ഇത്രയും മോശമായ കാര്യങ്ങൾ ചെയ്യില്ല. ഈ വ്യാജവാർത്ത പ്രചരിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്നവർ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരാകൂ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.’’– വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നിത്യ എക്സില്‍ കുറിച്ചു.

 

Actress Nitya menon reaction on fake news about her

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.