അട്ടപ്പാടിയുടെ തനത് സംഗീതവുമായി വീണ്ടും നഞ്ചിയമ്മ. ആര്‍പ്പോ കൂട്ടായ്മയുടെ എര്‍ത്ലോര്‍ പ്രോജക്ടിന്‍റെ ഭാഗമായാണ് കൂത്ത് കൊണ്ടക്കാരി എന്ന ഗാനമൊരുക്കി നഞ്ചിയമ്മയെത്തുന്നത്. പ്രണയമാണ് കൂത്ത് കൊണ്ടക്കാരിയുടെ വിഷയം. ഗാനത്തിന്‍റെ വീഡിയോ യൂട്യൂബില്‍ പുറത്തിറങ്ങി.   ഇരുള വിഭാഗത്തിലെ ആസാദ് കലാസംഘത്തിന്‍റെ പരമ്പരാഗത നൃത്തവും ദേശീയ പുരസ്കാര ജേതാവു കൂടിയായ നഞ്ചിയമ്മയ്ക്ക് കൂട്ടിനുണ്ട്.  പ്രശസ്ത സംഗീതഞ്ജരായ ചാരു ഹരിഹരന്‍, ശ്രീകാന്ത് ഹരിഹരന്‍ , ജൂലിയന്‍ ഷോമിങ്  തുടങ്ങിയവരും  ഗാനത്തില്‍ സഹകരിക്കുന്നു. കേരളത്തിലെ ഗോത്ര കലാപാരമ്പര്യം സംസ്ഥാനത്തിന്  പുറത്തെത്തിക്കാനും കലാകാരന്‍മാരുടെ പ്രഫഷണല്‍ മികവ് വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. 

Nanjiyamma's new album song out now

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.