thagal-post

പീരുമേട്ടില്‍ നിന്ന് പള്ളി ഉദ്ഘാടനം കഴിഞ്ഞു മടങ്ങുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് 

മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍.  ഭക്ഷണം കഴിക്കാന്‍ കയറിയ കടയെ കുറിച്ചും കടയുടമയെയും കുറിച്ച് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലാണ്. ഭക്ഷണം കഴിച്ചതിന് ശേഷം തന്‍റെ അടുത്ത് വന്ന കടക്കാന്‍ ആദ്യം മനസ്സിലായില്ലാട്ടോ,സന്തോഷായി കണ്ടതിലും ഞങ്ങളെ കഞ്ഞികുടിച്ചതിലും,പിന്നാ ഞാനും ഒരു രാഷ്ട്രീയക്കാരനാട്ടോ,എന്റെ കൈപിടിച്ചു സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു ,ഞാൻ സി.പി.എമ്മാ,എന്നെന്നും ആർക്കായാലും ഒരു രാഷ്ട്രീയം വേണം,നമ്മൾ കേരളക്കാരല്ലേ താന്‍ പറഞ്ഞെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറയുന്നു. 

കുറിപ്പ്

പീരുമേട്ടിൽ ഇന്നലെ പള്ളി ഉൽഘാടനമുണ്ടായിരുന്നു.രാത്രിവൈകിയതിനാൽ ഇന്ന് മടക്കയാത്ര.വളവും തിരിവും പിന്നിടുന്ന ഹൈറേഞ്ച് റോഡുകൾ.ഇരുവശവും വനം പ്രദേശം.കടകളും മറ്റും കുറവ്.ഉച്ചക്ക് രണ്ടരയോടെ താഴ്‌വാരത്തെത്തി.വെള്ളച്ചാട്ടവും അരുവിയുമുള്ള സ്ഥലം.അവിടെ ചെറിയൊരു കടകണ്ടു.വിശപ്പുണ്ടായിരുന്നതിനാൽ വേഗമിറങ്ങി.ഞാനും സുഹൃത്ത് വി.ഇ..ഗഫൂറും ഡ്രൈവറും ഉള്ളിലേക്ക് കയറി."കഞ്ഞിയൊണ്ടു,മോരും പയറുപ്പേരി പപ്പടവുമൊണ്ട്"കടയിലെ സ്ത്രീ ഞങ്ങളോടായി പറഞ്ഞു.കഞ്ഞിയും മോരുമെന്നു കേട്ടപ്പോൾ വിശപ്പ് ഇരട്ടിച്ചപോലായി.തൊട്ടടുത്ത വെളച്ചാട്ടത്തിലെ ശബ്ദവും ആസ്വദിച്ചു ഞങ്ങൾ കഞ്ഞി കുടിച്ചുതീർത്തു.പുറത്തിറങ്ങി കൈകഴുകി തിരിച്ചു വന്നപ്പോൾകടക്കാരനും പുറത്തുവന്നു."ആദ്യം മനസ്സിലായില്ലാട്ടോ,സന്തോഷായി കണ്ടതിലും ഞങ്ങളെ കഞ്ഞികുടിച്ചതിലും,പിന്നാ ഞാനും ഒരു രാഷ്ട്രീയക്കാരനാട്ടോ,എന്റെ കൈപിടിച്ചു സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു"ഞാൻ സി.പി.എമ്മാ,എന്ന്.അത് നല്ലതല്ലേ ആർക്കായാലും ഒരു രാഷ്ട്രീയം വേണം,നമ്മൾ കേരളക്കാരല്ലേ ഞാനും പറഞ്ഞു.ഗ്രാമീണതയുടെ നിഷകളങ്കതയും കുലീനതയുമായിരുന്നു അയാളുടെയും കുടുബിനിയുടെയും മുഖത്ത്.അപ്പോഴും പ്രകൃതിക്കു ഇക്കിളിയിട്ട് പൊട്ടിച്ചിരിച്ചും തിമർത്തും കടക്കു പിന്നിൽ വെള്ളം ചാടിക്കൊണ്ടിരുന്നു. ഞങ്ങൾ ഫോട്ടോയെടുത്തു പിരിഞ്ഞു.