krishnakumar-1-

 കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവിരങ്ങള്‍ പുറത്തായതോടെ നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മിഡിയയില്‍ നിറയുന്നത്.കേസിലെ മുഖ്യ പ്രതിയായ സതീഷ് കുമാര്‍ കോടികളുടെ തട്ടിപ്പാണ് നടത്തിയത്. ഇതിന് പിന്നാലെ ട്രോളുമായി എത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണ കുമാര്‍. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടന്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

 

ജയിലര്‍ സിനിമയുമായി കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടിനെ ബന്ധിപ്പിച്ചാണ് ട്രോള്‍. ‘ജയിലര്‍ സിനിമ 600 കോടി ക്ലബ്ബില്‍..കരുവന്നൂര്‍ ബാങ്ക് 500 കോടി ക്ലബ്ബില്‍’എന്നാണ് നടന്‍ കുറിച്ചത്.

 

നിരവധി ആളുകളാണ് ട്രോളിന് കമന്‍റുകളുമായി എത്തിയത്. രാഷ്ട്രീയ അധികാരത്തണലില്‍ ഉള്ളവരുെട സഹകരണത്തോടെ കോടികള്‍ മറിയ്ക്കുകയും, കള്ളപ്പണം വെളുപ്പിക്കുകയുമാണ് കരുവന്നൂരില്‍ നടന്നത്.