NewProject-1-

ഇന്ന് ലോകം വിരല്‍ത്തുമ്പിലാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ കണ്ടില്ലന്ന് നടിക്കുക അസാധ്യം. കണ്‍മുന്നില്‍ മിന്നിമായുന്ന കാഴ്ച്ചകളാണ് ഓരോ കണ്ടുപിടിത്തങ്ങളും. ശാസ്ത്ര സാങ്കേതിക വിദ്യ മനുഷ്യജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല. വൈദ്യശാസ്ത്രരംഗത്തുള്‍പ്പെടെ ഒരിക്കല്‍ മനുഷ്യര്‍ സ്വപ്നംപോലും കാണാത്ത പലതും സാധ്യമായിരിക്കുകയാണ്. ഒരു ഉപ്പുതരിയുടെ മാത്രം വലുപ്പം വരുന്ന ക്യാമറയാണ് ശാസ്ത്ര ലോകത്തിന്‍റെ പുതിയ കണ്ടുപിടിത്തം. 0.575 x 0.575 മാത്രമാണ് വലുപ്പെമെന്നതുകൊണ്ടുതന്നെ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ അത്ഭുതമാണ് ഈ ഇത്തിരിക്കുഞ്ഞന്‍ ക്യാമറക്കണ്ണുകള്‍.

 

 ‘OV6948’ എന്നുപേരിട്ടിരിക്കുന്ന ഈ ക്യാമറയ്ക്ക് പിന്നില്‍ അമേരിക്ക ആസ്ഥാനമായ ഒമ്നിവിഷന്‍ ടെക്നോളജി എന്ന് കമ്പനിയാണ്. വാണിജ്യ ലോകത്ത് ലഭ്യമായ ഏറ്റവും കുഞ്ഞന്‍ ക്യാമറയ്ക്കുള്ള ഗിന്നസ് ലോക റെക്കോര്‍ഡും ലഭിച്ചു. ലോകത്തെ ഏറ്റവും ചെറിയ ഇമേജ് സെന്‍സര്‍ എന്നാണ് വിശേഷണം. മെഡിക്കല്‍ രംഗത്തായിരിക്കും ഈ ക്യാമറ ഏറ്റവും അധികം ഉപകാരപ്പെടുക. കാഴ്ച്ചയില്‍ ചെറുതാണെങ്കിലും ഘടിപ്പിച്ചിരിക്കുന്ന ചിപ്പ് ഉയര്‍ന്ന ക്വാളിറ്റി ചിത്രങ്ങള്‍ പകര്‍ത്താന്‍ പോന്നതാ‌ണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.