messivilla
  • ഫ്ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലിയില്‍ വാട്ടര്‍ഫ്രണ്ട് ബംഗ്ലാവ്
  • 10,486 ചതുരശ്ര അടിയില്‍ എട്ട് കിടപ്പുമുറി
  • 1988ല്‍ നിര്‍മിച്ച ബംഗ്ലാവാണ് ഇത്

ഫ്ളോറിഡയില്‍ 90 കോടി രൂപയ്ക്കടുത്ത് വിലമതിക്കുന്ന ബംഗ്ലാവ് സ്വന്തമാക്കി മെസി. ഫ്ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലിയില്‍ വാട്ടര്‍ഫ്രണ്ട് ബംഗ്ലാവാണ് മെസിയും ഭാര്യ ആന്റോണെല്ലയും സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ട് കിടപ്പുമുറിയും പത്ത് ബാത്റൂമുകളും ഉള്‍പ്പെട്ട 10,486 ചതുരശ്ര അടിയിലെ ബംഗ്ലാവാണ് ഇത്. 

1600 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് മെസിയുടെ പ്രധാന കിടപ്പുമുറി ഒരുക്കിയിരിക്കുന്നത്. മൂന്ന് കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ പാകത്തില്‍ ഗാരിജും ഹോം ജിം, സ്പാ, എന്റെര്‍ടെയ്ന്‍മെന്റ് ലോഞ്ച്, ഹോം ഓഫീസ് എന്നിവയ്ക്കായ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്വാഭാവിക വെളിച്ചം കൂടുതലായി അകത്തേക്ക് ലഭിക്കത്തക്ക വിധത്തിലാണ് ഗ്ലാസില്‍ നിര്‍മിച്ച ഭിത്തികളും ജനാലകളും. 1988ല്‍ നിര്‍മിച്ച ബംഗ്ലാവാണ് ഇത്. 83,400 ഡോളറാണ് പ്രതിവര്‍ഷം ഈ വില്ലയ്ക്ക് പ്രോപ്പര്‍ട്ടി ടാക്സ് ആയി നല്‍കേണ്ടത്. ഫ്ളോറിഡ ഡിസൈന്‍ മാഗസിനില്‍ വന്നിട്ടുള്ള ബംഗ്ലാവിന്റെ രൂപകല്‍പ്പന നടത്തിയിരിക്കുന്നത് ലോറി മോറിസാണ്. 2022 മെയില്‍ ഈ ബംഗ്ലാവ് അവസാനമായി കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. 9 മില്യണ്‍ ഡോളറായിരുന്നു അന്നത്തെ വില. 2000ലാണ് നവീകരണപ്രവര്‍ത്തികള്‍ നടത്തി പ്രോപ്പര്‍ട്ടി വലുതാക്കിയത്.