ഐഫോണ്‍ ചാര്‍ജറും യുഎസ്ബി ടൈപ്പ് സി ചാര്‍ജറും
വമ്പന്‍ മാറ്റവുമായി ചൊവ്വാഴ്ച പുതിയ ഐഫോണ്‍ പുറത്തിറക്കി ടെക് ഭീമനായ ആപ്പിള്‍. ആഗോള തലത്തില്‍ സാര്‍വത്രികമായി ഉപയോഗിക്കുന്ന ടൈപ് സി പോര്‍ട് ചാര്‍ജറുകളിലാണ് പുതിയ ഐഫോണ്‍ എത്തുന്നത് എന്നാണ് ഏറ്റവും വലിയ സവിശേഷത. അടുത്ത വര്‍ഷം അവസാനത്തോടെ എല്ലാ ഫോണുകളും ചാര്‍ജ് ചെയ്യാവുന്ന ചെറിയ ഉപകരണങ്ങളും യുഎസ്ബി– സി ചാര്‍ജിങ് കേബിളുകളിലോട്ട് മാറണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയികുന്നു. ഉപഭോക്താക്കളുടെ നഷ്ടം കുറയ്ക്കാവും ഇ-വേസ്റ്റ് കുറയ്ക്കാനുമായിരുന്നു യൂറോപ്യന്‍ യൂണിയന്‍റെ ഈ തീരുമാനം. ഇതിന്‍റെ ചുവടുപിടിച്ചാണ് ആപ്പിളും ടൈപ് സി പോര്‍ട്ട് കേബിളുകളിലേക്ക് മാറാന്‍ തീരുമാനിക്കുന്നത്.
Apple iPhone 15
സ്വന്തമായി നിര്‍മിച്ച ലൈറ്റ്‌നിങ് കേബിള്‍ ആണ് ഐഫോണ്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളില്‍ ഇതുവരെ ആപ്പിള്‍ ഉപയോഗിച്ച് വന്നിരുന്നത്. എന്നാല്‍ യൂറോപ്യന്‍ യൂണിയനുമായിട്ടുള്ള ഏറെ കാലത്തെ തര്‍ക്കത്തിന് ശേഷമാണ് ആപ്പിളിന്‍റെ ചുവടുമാറ്റത്തിനുള്ള തിരൂമാനം. അതേസമയം യുഎസ്ബി– സി ടൈപ്പ് കേബിളുകളേക്കാള്‍ തങ്ങളുടെ കേബിളുകളാണ് കൂടുതല്‍ സുരക്ഷിതമെന്നാണ് കമ്പനി ഇതുവരെ വാദിച്ചിരുന്നത്. മൊബൈലുകള്‍ക്കു പുറമേ ആപ്പിളിന്‍റെ മറ്റ് ഉപകരണങ്ങിലും സി ടൈപ്പ് ചാര്‍ജറുകളായിരുന്നു ഉപയോഗിച്ചു വന്നത്. കൂടാതെ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ് ഉൾപ്പെടെയുള്ള ഐഫോണിന്‍റെ എതിരാളികളും വ്യാപകമായി ഇത്തരം കേബിളുകള്‍ ഉപയോഗിച്ചിരുന്നു. അതേസമയം അടുത്തിടെ പുറത്തിറങ്ങിയ ഐപാഡുകളിലും മാക്ക്ബുക്കുകളിലും ആപ്പിള്‍ ഇതിനകം ടൈപ്പ് സി കേബിള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ടൈപ്പ് സി– പോര്‍ട്ടുകള്‍ സാർവത്രികമായി അംഗീകരിക്കപ്പെട്ട ഒരു സ്റ്റാൻഡേർഡായി മാറിയിരിക്കുന്നു എന്നും അതിനാൽ ഞങ്ങൾ ഐഫോണ്‍ 15 മുതല്‍ ൈടപ്പ് സിയിലേക്ക് മാറുകയാണ് എന്നാണ് ആപ്പിള്‍ ഐഫോണുകളുടെ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് കൈയാൻ ഡ്രാൻസ് ഈ ചുവടുമാറ്റത്തെ കുറിച്ച് പറഞ്ഞത്. കൂടാതെ ആപ്പിളിന്റെ എല്ലാ ഐഫോൺ മോഡലുകളും യുഎസ്ബി ടൈപ്പ്-സി പോർട്ട് എത്തുന്നുണ്ട്. ഇത്തരത്തില്‍ ആപ്പിളിന്‍റെ സ്വന്തം ചാര്‍ജിങ് പോര്‍ട്ടായ ലൈറ്റ്‌നിംഗ് ചാർജിങ് പോർട്ട് ഇല്ലാതെ എത്തുന്ന ആദ്യത്തെ ഹാൻഡ്‌സെറ്റുകളായി മാറുകയാണ് ഐഫോൺ 15 സീരീസ്.
Apple's Lightning charger ports replaced by type- C Port in iPhone 15