biriyani-hotel
ബിരിയാണി കഴിക്കുന്നതിനിടെ കൂടുതൽ തൈര് ചോദിച്ചതിന്റെ പേരിലുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് യുവാവ് മരിച്ചു. ഹൈദരാബാദിലാണ് സംഭവം. കൊല്ലപ്പെട്ട യുവാവ് മൂന്നു പേർക്കൊപ്പമാണ് ഭക്ഷണം കഴിക്കാനെത്തിയത്. കൂടുതൽ തൈര് ചോദിച്ചതോടെ തർക്കം ഉടലെടുക്കുകയും ജീവനക്കാർ മർദിക്കുകയുമായിരുന്നു. ഇതോടെ ഇരു സംഘവും പരസ്പരം ഏറ്റുമുട്ടി. പൊലീസ് സംഭവ സ്ഥലത്തെത്തുകയും ഇരു സംഘത്തെയും പഞ്ചഗുട്ട സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. യുവാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോള്‍ കുഴഞ്ഞ് വീണിരുന്നു, സ്റ്റേഷനിലെത്തിയ യുവാവ് അസ്വസ്ഥത പ്രകടിപ്പിക്കുകയും പിന്നാലെ ഛർദ്ദിക്കാൻ തുടങ്ങുകയും ചെയതു. ഇതിന് പിന്നാലെയാണ് കുഴഞ്ഞുവീണതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.