
‘ഉമ്മന്‍ചാണ്ടിയെയും ചാണ്ടി ഉമ്മനെയും ചാടി മറികടന്ന് വിജയശില്‍പി സ്ഥാനം കരസ്ഥമാക്കിയ മാന്‍ങ്കൂട്ടത്തിന്റെ ചിരിയാണ് ചിരി, കണ്ടു പഠിക്കട്ടെ’ എന്ന പിഎം മനോജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു കടുത്ത മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. മനോജ് സാറിന്റെ കുത്തിത്തിരിപ്പിനുള്ള ബുദ്ധിയൊക്കെ കൊളളാം എന്നാലിത് പാര്‍ട്ടി സിപിഎം അല്ല കോണ്‍ഗ്രസാണ് എന്നാണ് രാഹുല്‍ പറയുന്നത്. ‘വിജയശില്പി സ്ഥാനം അങ്ങ് എനിക്ക് തരണ്ട, ഭരണവിരുദ്ധ വികാരം കൊണ്ട് ന്യായമായി വോട്ട് ചാണ്ടി ഉമ്മന് എത്തിച്ച, അങ്ങ് ഉപദേശിച്ച് ഒരു വഴിക്കാക്കിയ പിണറായി വിജയനു കൊടുത്തേക്ക് എന്നും രാഹുല്‍ പറയുന്നു. കോണ്‍ഗ്രസിലെ വിജയശില്‍പി ഒരു വ്യക്തിയല്ലെന്നും ഒരു കൂട്ടം മനുഷ്യരാണെന്നും രാഹുല്‍ പിഎം മനോജിനെ കുറിപ്പിലൂടെ ഓര്‍മിപ്പിക്കുന്നു.
രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്;
‘മനോജ് സാറിന്റെ കുത്തിതിരുപ്പിനുള്ള ബുദ്ധിയൊക്കെ കൊളളാം പക്ഷേ ഇത് CPM അല്ല പാർട്ടി കോൺഗ്രസ്സാണ്....വിജയശില്പി സ്ഥാനം അങ്ങ് എനിക്ക് തരണ്ട, ഭരണവിരുദ്ധ വികാരം കൊണ്ട് ന്യായമായി വോട്ട് ചാണ്ടി ഉമ്മന് എത്തിച്ച, അങ്ങ് ഉപദേശിച്ച് ഒരു വഴിക്കാക്കിയ പിണറായി വിജയനു കൊടുത്തേക്ക്...പിന്നെ കോൺഗ്രസ്സിലെ വിജയശില്പി, അതൊരു വ്യക്തിയല്ല ഒരു കൂട്ടം മനുഷ്യരാണ്. സ്വന്തം കൈയ്യിലെ കാശ് കൊടുത്ത് പോസ്റ്റർ ഒട്ടിച്ചും, ചുവരെഴുതിയും ശേഷം തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചും വീട് കയറി വോട്ട് പിടിച്ചും , പൊതുയോഗം സംഘടിപ്പിച്ചും, പ്രസംഗിച്ചും , നിങ്ങളുടെ കള്ളത്തരങ്ങൾ തകർത്തും, നിങ്ങളുടെ ഗുണ്ടായിസത്തെ ചെറുത്തും കഷ്ടപ്പെട്ട ഓരോ മനുഷ്യരുമാണ്.
ഇതിൽ ക്യാപ്റ്റനല്ല സാറെ, ടീമാണ് ഉള്ളത്, ടീം വർക്കാണുള്ളത്.... പുതുപ്പള്ളിയിൽ ജനം തോല്പിച്ചതിന്റെ കരച്ചിലുകളിലെ വ്യത്യസ്തമായ ഈ കരച്ചിലും കൊള്ളാം...എന്തായാലും ഈ മുഖമില്ലാത്ത പേജുകളിലെ എന്റെ ചിരിക്കുന്ന മുഖത്തിന്റെ ഉത്തരവാദിത്വം കൂടിയങ്ങ് തന്നെ എടുത്തോളളു....
യുവർ ഐഡിയ ഈസ് ബാഡ്, ഫെയ്സ് ഈസ് മൈൻ'....
അടുത്തതുമായി വാ....
Rahul Mamkootathil facebook reply to PM Manoj