satheeshn-cpm
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പുതുപ്പള്ളിയിലെ ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറ‌ഞ്ഞ എം.വി ഗോവിന്ദന്‍ എവിടെയെന്നും സതീശന്‍ പരിഹസിച്ചു. ‘ഞങ്ങൾ കുറച്ച് നേതാക്കൾ ഒരു വണ്ടിയിൽ മാരാർ ജി ഭവനിൽ പോയി സുരേന്ദ്രനോട് 5,000 വോട്ട് ചോദിച്ചു. സുരേന്ദ്രൻ 5000 തന്നു. അത് കഴിഞ്ഞ് അതേ വണ്ടിയിൽ AKG സെന്ററിൽ പോയി  ഗോവിന്ദനോട് 10000 വോട്ട് ചോദിച്ചു.. ഗോവിന്ദൻ 12,000 തന്നു.. അങ്ങനെ 17,000 അയി... എന്നിട്ടും ബാക്കി 20,000 കിടക്കുവാണെല്ലോ എന്ന് സതീശന്‍ ചോദിച്ചു. പാര്‍ട്ടിയിലെ ഉത്തമരായ കമ്യൂണിസ്റ്റുകളുടെ വോട്ട് യുഡിഎഫിന് ലഭിച്ചു. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധവും രോഷവുമാണ് ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ വിജയിക്കാന്‍ കാരണമായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.