jaick-photo
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ജെയ്കിനെ പറ്റി നടന്‍ സുബീഷ് സുധിയുടെ കുറിപ്പ് വൈറല്‍ . ഫലം വരുന്നതിന് മുന്‍പ് ജെയ്കിനെ താന്‍ വിളിച്ചിരുന്നുവെന്നും, നിങ്ങള്‍ തോറ്റാലോ എന്ന തന്റെ ചോദ്യത്തിന് ജെയ്ക് നല്‍കിയ മറുപടി തന്നെ ഞെട്ടിച്ചുവെന്നും സുബീഷ് പറയുന്നു. ‘സുബീഷേട്ടാ.. പാർട്ടിക്ക് വേണ്ടി എത്രയോ മനുഷ്യർ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്. ഈ പാർട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോൽക്കാനും ഞാൻ റെഡിയാണ്’. അതാണ് സഖാവ്. അതാണ് ജെയ്ക് സി. തോമസെന്ന് സുബീഷ് പറയുന്നു.പിന്നെ ഉമ്മൻ ചാണ്ടിയെക്കുറിച്ച്. രാഷ്ട്രീയമായി എനിക്കും വിയോജിപ്പുള്ള വ്യക്തിയാണദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ മരണാനന്തരയാത്ര എന്നെയും,എന്നെ മാത്രമല്ല ഓരോ മലയാളിയെയും ഞെട്ടിച്ചുകളഞ്ഞു. രാഷ്ട്രീയത്തിനതീതമായി മറ്റുള്ളവന്റെ വേദന മനസ്സിലാക്കി സാധാരണക്കാരനോടിടപെട്ട ഒരു വ്യക്തി ഇനിയുണ്ടാവില്ല, സുബീഷ് കൂട്ടിച്ചേര്‍ത്തു.