eyeswb

കോവിഡ് ബാധിച്ച് ചികിത്സ നടത്തിയ നവജാതശിശുവിന്റെ ബ്രൗണ്‍ കണ്ണുകള്‍ നീല നിറമായതായി റിപ്പോ‍ര്‍ട്ട്. തായ്‌ലന്‍ഡില്‍ നിന്നാണ് പഠനറിപ്പോര്‍ട്ട് വരുന്നത്. സാധാരണ രീതിയിലുള്ള കോവിഡ് ബാധയാണ് കുഞ്ഞിനു വന്നതെന്നാണ് സൂചന. പനിയും ചുമയും വന്ന കുഞ്ഞിനു മൂന്നു ദിവസത്തേക്കുളള മരുന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. മരുന്നു നല്‍കിയതോടെ കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാതായെങ്കിലും 18 മണിക്കൂറുകള്‍ക്കു ശേഷം കുഞ്ഞിനെ കണ്ണുകളുടെ നിറം പതിയെ മാറിവരുന്നതുപോലെ അമ്മയ്ക്ക് അനുഭവപ്പെട്ടു. നല്ല കടുത്ത ബ്രൗണ്‍ നിറമുള്ള കുഞ്ഞിന്റെ കണ്ണുകള്‍ നീല നിറമായി മാറിയതായാണ് വ്യക്തമാകുന്നത്. 

കുഞ്ഞിന്റെ കണ്ണുകളില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് ഡോക്ടറെ വിവരമറിയിച്ചപോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഫാവിപിരാവിര്‍ എന്ന മരുന്ന് നിര്‍ത്താനാണ് ആവശ്യപ്പെട്ടത്. മരുന്ന് നല്‍കുന്നത് നിര്‍ത്തി അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കണ്ണുകളുടെ യഥാര്‍ത്ഥ നിറമായ കടുത്ത ബ്രൗണ്‍ നിറം തിരിച്ചു കിട്ടിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

അതേസമയം കുഞ്ഞിന്റെ ത്വക്കിലോ നഖങ്ങളിലോ മൂക്കിലോ വായ്ക്കകത്തോ ഇത്തരത്തിലുള്ള നിറംമാറ്റം പ്രത്യക്ഷപ്പെട്ടിട്ടില്ല. തായ് പബ്ലിക് ഹെല്‍ത് മന്ത്രാലയം 2022ലാണ് കുഞ്ഞുങ്ങളിലെ കോവിഡ് ബാധയ്ക്ക് ഫാവിപിരാവിര്‍ ഉപയോഗിക്കാമെന്ന്  അനുമതി നല്‍കിയത്. സമാനസംഭവം 2021ല്‍ ഇന്ത്യയിലുമുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

Baby’s dark brown eyes turned blue after covid19 treatment in Thailand