kunjumon-teacher

ഇടവേളയ്ക്ക് ശേഷം മിമിക്രി ലോകത്തെയ്ക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ മിമിക്രി താരം മഹേഷ് കുഞ്ഞുമോനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ജയിലറിലെ കഥാപാത്രങ്ങളെ അനുകരിച്ചാണ് മഹേഷ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. ഇപ്പോളിതാ  മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ചിരിക്കുകയാണ്  മുൻ മന്ത്രി കെ കെ ശൈലജ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ശബ്ദാനുകരണം കൊണ്ട് അമ്പരപ്പിച്ച കലാകാരനാണ് മഹേഷ് കുഞ്ഞുമോനെന്ന് കെ കെ ശൈലജ പറഞ്ഞു. അപകടത്തിന്റെ ആഘാതത്തില്‍ നിന്നും അദ്ദേഹം തിരിച്ചുവരികയാണ്. സ്വതസിദ്ധമായ ആ പുഞ്ചിരി മുഖത്ത് തന്നെയുണ്ട്. ഇനിയും അനുബന്ധ ശാസ്ത്രക്രിയകൾ ചെയ്യാനുണ്ട് അതിനുശേഷം വേദിയിൽ വീണ്ടും സജീവമാകുമെന്നും കെ കെ ശൈലജ വ്യക്തമാക്കി. മാസങ്ങള്‍ക്ക് മുന്‍പ് കാര്‍അപകടത്തില്‍ പരുക്കേറ്റ മഹേഷ് കുഞ്ഞുമോന്‍ ചികിത്സയിലായതിനാല്‍ മിമിക്രിയില്‍ നിന്നും വിട്ടുനിന്നിരുന്നു.

കെ കെ ശൈലജയുടെ കുറിപ്പ്

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ശബ്ദാനുകരണ കലയിലെ കൃത്യതകൊണ്ട് ആസ്വാദകരെയാകെ അമ്പരപ്പിച്ച കലാകാരനാണ് മഹേഷ് കുഞ്ഞുമോന്‍. അവതരണത്തിലെ വ്യത്യസ്തതകൊണ്ടും മഹേഷ് വളരെ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. മഹേഷിനെ ഇന്ന് സന്ദർശിച്ചിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ നിന്നും അദ്ദേഹം തിരിച്ചുവരികയാണ്. സ്വതസിദ്ധമായ ആ പുഞ്ചിരി മുഖത്ത് തന്നെയുണ്ട്. ഇനിയും അനുബന്ധ ശാസ്ത്രക്രിയകൾ ചെയ്യാനുണ്ട് അതിനുശേഷം വേദിയിൽ വീണ്ടും സജീവമാകും. കഴിഞ്ഞദിവസം യൂട്യൂബിൽ പബ്ലിഷ് ചെയ്ത വീഡിയോ  ഏറെ സന്തോഷം നൽകുന്നതാണ്. അനുകരണകലയില്‍ ഇനിയുമേറെ ഉയരങ്ങളിലെത്തി മലയാളത്തിനാകെ അഭിമാനമാകാൻ മഹേഷിന് കഴിയും. പരിക്കുകളൊക്കെ എളുപ്പം സുഖമായി കലാരംഗത്ത് പഴയതിനെക്കാള്‍ പ്രസരിപ്പോടെ സജീവമാവാന്‍ സാധിക്കട്ടെ.