ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തെ ചാണ്ടി ഉമ്മന്‍ മറികടക്കുമെന്ന് അച്ചു ഉമ്മന്‍. ഈ തിരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ വികാരമുണ്ട്. കോൺഗ്രസിന് ഇത്രയധികം അനുകൂല സാഹചര്യമുള്ള തിരഞ്ഞെടുപ്പ് മുൻപ് ഉണ്ടായിട്ടില്ല. എല്ലാത്തിനും ഉപരി ഉമ്മൻ ചാണ്ടി എന്ന ഘടകം നിലവിലുണ്ടെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളിയെ സ്‌നേഹിച്ച, പുതുപ്പള്ളി സ്‌നേഹിച്ച ഉമ്മന്‍ചാണ്ടിക്ക് മണ്ഡലത്തിലുള്ളവര്‍ നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പ് വ്യാഴാഴ്ച നല്‍കുമെന്നും അതിന്റെ ഇടിമുഴക്കം സെപ്റ്റംബര്‍ എട്ടിന് കേരളത്തിലുടനീളം കേള്‍ക്കാന്‍ കഴിയുമെന്നും അച്ചു പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത് ഫലം വന്നുകഴിഞ്ഞാല്‍ തിരിച്ചുപോവും. കൊട്ടികലാശത്തന് താന്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന ആവേശം, തനിക്കുള്ളതല്ല ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്കുള്ളതാണെന്നും അച്ചു ഉമ്മന്‍ അഭിപ്രായപ്പെട്ടു.