
ചന്ദ്രയാന്‍ –3 ദൗത്യത്തിന്റെ വിജയത്തിന് പിന്നാലെ രാജ്യമെമ്പാടും വിജയാഘോഷങ്ങളാണ്. ഇന്ത്യയിലേക്ക് ഈ അഭിമാനനേട്ടം എത്തിച്ച ശാസ്ത്രഞ്ജര്‍ക്കും എങ്ങും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഐഎസ്ആർഒ മേധാവി എസ് സോമനാഥിന് വിക്രം ലാൻഡർ മോഡൽ സമ്മാനിച്ച് കൊച്ചുകുട്ടിയുടെ ചിത്രം സോഷ്യല്‍ മിഡിയയില്‍ വൈറലാകുകയാണ്. ചന്ദ്രയാൻ -3 ദൗത്യത്തിനായി ചന്ദ്രനിലേക്ക് കൊണ്ടുപോകുന്ന വിക്രം ലാൻഡറിന്റെ കുഞ്ഞുമാതൃകയാണ് കുട്ടി തയാറാക്കിയത്. അയല്‍വാസിയായ കുട്ടി എല്ലാ പ്രദേശ വാസികള്‍ക്കും വേണ്ടിയാണ് സമ്മാനം ഇസ്റോ ചെയര്മാന് കൈമാറിയത്. ഈ ഹൃദയസ്പർശിയായ നിമിഷമാണ് ട്വിറ്ററില്‍ വൈറലാകുന്നത്. കൊച്ചുകുട്ടികളില്‍ പോലും വലിയ സ്വാധീനം ചെലുത്താന്‍ ഐസ്ആര്‍ഒയ്ക്ക് കഴിയുന്നു എന്നതിന്റെ തെളിവാണിത് എന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം.
ചന്ദ്രയാൻ 3 ദൗത്യം ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങിയതോടെ ഐഎസ്ആർഒയുടെ അശ്രാന്ത പരിശ്രമവും അർപ്പണബോധവും ഫലം കണ്ടു. പിന്നാലെ ചന്ദ്രയാൻ 3ന്റെ വിജയം രാജ്യവ്യാപകമായി ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി എസ്.സോമനാഥിനെ വ്യക്തിപരമായി അഭിനന്ദിക്കുകയും ബഹിരാകാശ പര്യവേക്ഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഐഎസ്ആർഒയുടെ അചഞ്ചലമായ പ്രതിബദ്ധതയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
Little boy gifts Isro Chief S Somanath a Vikram Lander model