ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കണമെന്നുള്ള ആവശ്യവുമായി രംഗത്തെത്തി വിവാദ നായകനായിരിക്കുകയാണ് ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. പാക്കിസ്ഥാന്‍ പതാകയില്‍ ചന്ദ്രനുണ്ടെന്നും അത് നീക്കം ചെയ്യണമെന്നുമാണ് ആവശ്യപ്പെട്ട് ചക്രപാണി ഇന്നും രംഗത്തെത്തിയിരുന്നു. ഇതാദ്യമല്ല സ്വാമി ചക്രപാണി മഹാരാജ് വിവാദ പ്രസ്ഥാപനകള്‍ കൊണ്ട് ശ്രദ്ധ നേടുന്നത്. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ച സമയത്ത് വൈറസിനെ ചെറുക്കാന്‍ ഗോമൂത്ര പാർട്ടി സംഘടിപ്പിച്ചിരുന്നു സ്വാമി ചക്രപാണി. ഗോമൂത്രം കുടിച്ചാല്‍ വൈറസ് മാറുമെന്നും അതിനായി ഗോ മാതാവിന്‍റെ മൂത്രം എല്ലാവരും കുടിക്കണമെന്നുമായിരുന്നു സ്വാമി ചക്രപാണിയുടെ ആഹ്വാനം. ഇതിനു വേണ്ടി ഗോമൂത്ര പാർട്ടി തന്നെ സ്വാമി സംഘടിപ്പിച്ചു. കേരളം പ്രളയക്കെടുതിയില്‍ വലഞ്ഞപ്പോള്‍ ബീഫ് കഴിക്കുന്നവർക്ക് സഹായം നൽകരുതെന്നുള്ള ചക്രപാണിയുടെ പരാമര്‍ശം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ വർഷമാദ്യം ബോളിവുഡ് സിനിമകളും, വെബ്‌സീരിസുകളും മ്യൂസിക് വിഡിയോകളും മറ്റും സെൻസർ ചെയ്യുന്നതിനായി ‘ധർമ സെൻസർ ബോർഡ്’ എന്ന പേരിലൊരു സംവിധാനം ഉണ്ടാക്കുകയും ചെയ്തു.