ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിലെത്തിയ നടന്‍ ഭീമന്‍രഘുവിനും സംവിധായകന്‍ രാജസേനനും ഇനി ഇടതുസാംസ്കാരിക പ്രവര്‍ത്തകര്‍ക്കൊപ്പം ഇരിപ്പിടം കിട്ടിയേക്കും. ഇരുവരെയും ഇന്നലെ മുഖ്യമന്ത്രിയുടെ ഓണസദ്യയിലേക്ക് ക്ഷണിച്ചിരുന്നു. നിയമസഭയിലായിരുന്നു ഓണ സദ്യ. സദ്യക്ക് മുമ്പ് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന പുതിയ എം.എല്‍.എ ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങിലും ഭീമന്‍ രഘുവും രാജസേനനും പങ്കെടുത്തു. ആദ്യം എത്തിയത് ഭീമന്‍ രഘു. പിന്നാലെ രാജസേനനും. ഇരുവരും നേതാക്കളുമായി കുശലം പറയുകയും ചെയ്തു.രാഷ്ട്രീയ നേതാക്കളും സാംസ്കാരിക–ആത്മീയ നേതാക്കളുമെല്ലാം ഓണസദ്യയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഓണസദ്യയുടെ ദൃശ്യങ്ങള്‍ സര്‍ക്കാരിന്‍റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് പകര്‍ത്തിയെങ്കിലും ഇതുവരെ പുറത്തുവിട്ടിട്ടില്ല.