ചെസ് ഫോട്ടോഗ്രാഫറായ മരിയ എമേലിയനോവ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്. പ്രഗ്നനാനന്ദയ്ക്കും അമ്മയ്ക്കുമൊപ്പമുള്ള ചിത്രമാണ് മരിയ എമേലിയനോവ പങ്കുവച്ചത് ഒപ്പം ഒരു അടിപൊടി ഒരു ക്യാപ്ഷനും ‘ഇതിഹാസത്തിനും അവരുടെ മകനും ഒപ്പമുള്ള സെല്‍ഫി" എന്നാണ് ഫോട്ടോചെസ് എന്ന എക്സ് അക്കൗണ്ടിലൂടെ മരിയ എമേലിയനോവ ഷെയര്‍ ചെയ്തിരിക്കുന്ന ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. നാല് ലക്ഷത്തിലധികം വ്യൂസാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. നിരവധി പേര് ചിത്രം റീപോസ്റ്റ് ചെയ്തു. ഏറ്റവും മികച്ച ക്യാപ്ഷനെന്നാണ് പലരും റിപ്ലൈയായി നല്‍കിയിരിക്കുന്നത്. ചെസ് ലോകകപ്പ് ഫൈനലിലെ ആദ്യ മത്സരത്തിൽ ലോക ഒന്നാം നമ്പർ താരം നോർവേയുടെ മാഗ്നസ് കാൾസനോട് സമനിലയിൽ പിരിഞ്ഞെങ്കിലും ഇന്ന് പ്രഗ്ഗ ചരിത്രം കുറിക്കുമെന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ. ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ചെന്നൈ സ്വദേശിയായ പ്രഗ്നാനന്ദ. 2000ലും 2002ലും ഫിഡെ ലോകകപ്പിൽ വിശ്വനാഥൻ ആനന്ദ് ജേതാവായിരുന്നു.