പുതുപ്പള്ളിപ്പോര് കടുക്കുമ്പോള്‍ സൈബര്‍ ഇടങ്ങളിലും സജീവ പോരാട്ടത്തിലാണ് ഇരുമുന്നണികളും. ചാണ്ടി ഉമ്മന്‍, ജെയ്ക്ക് പോരാട്ടം ഇപ്പോള്‍ കുടുംബത്തിലെ അംഗങ്ങളെ കൂടിയാണ് ബാധിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ അടക്കം ആക്ഷേപിച്ച് െകാണ്ടുള്ള പോസ്റ്റുകള്‍ എത്തിയതോടെ സിപിഎം നേതാക്കള്‍ തന്നെ അതിനെ വിമര്‍ശിച്ച് രംഗത്തെത്തി. എന്നാല്‍ ഈ പോരാട്ടത്തിലൂടെ അച്ചു ഉമ്മനെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നവരുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായെന്നാണ് മറ്റൊരു കണ്ടെത്തല്‍.
വീണാ വിജയന്റെ വരുമാനവും മാസപ്പടി വിവാദവും കത്തി നില്‍ക്കുമ്പോഴാണ് അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുക എന്ന രീതിയിലേക്ക് ഇടതുസൈബര്‍ പോരാളികള്‍ മാറിയത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയതോടെ സിപിഎം നേതൃത്വം തന്നെ തള്ളിപ്പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.
2021 ഡിസംബറിലാണ് കണ്ടന്റ് ക്രിയേഷൻ ഒരു പ്രഫഷനായി അച്ചു ഉമ്മൻ തിരഞ്ഞെടുത്തത്. പുതിയ മോഡൽ വസ്ത്രങ്ങൾ, ഫാഷൻ സമീപനങ്ങൾ, പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ തുടങ്ങിയവയൊക്കെ പരിചയപ്പെടുകയാണ് ജോലി. ഫാഷൻ, യാത്ര, ലൈഫ് സ്റ്റൈൽ, കുടുംബം തുടങ്ങിയ വിഷയങ്ങളിൽ സൃഷ്ടിച്ച കണ്ടന്റുകൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. ഇൻസ്റ്റാഗ്രാമിൽ ഒന്നര ലക്ഷത്തിലധം ഫോളോവേർസ് ഉള്ള വ്യക്തികൂടിയാണ് അച്ചു ഉമ്മൻ. ജോലിയുടെ ഭാഗമായി നടത്തിയ യാത്രങ്ങൾ അതിന്റെ ചിത്രങ്ങൾ ഒക്കെയാണ് സൈബർ ഇടങ്ങളിൽ വ്യാജ വാർത്തയായി പ്രചരിക്കുന്നത്. തന്റെ ചെറിയൊരു നേട്ടത്തിന് പോലും അച്ഛൻ പേര് ഉപയോച്ചിട്ടില്ലെന് അച്ചു ഉമ്മൻ പറയുന്നു.