
ചരിത്രം കുറിച്ച് ചന്ദ്രയാന്‍3 ചന്ദ്രനില്‍ ഇറങ്ങിയതോടെ ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ് ഇന്ത്യ. ഐഎസ്ആര്‍ഒയ്ക്കൊപ്പം കേരളത്തില്‍ നിന്നുള്ള കെല്‍ട്രോണും സിഡ്കോയും ഹിന്‍ഡാല്‍കോയുമടക്കം ഒരുപിടി സ്ഥാപനങ്ങളും ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. കേരളത്തിലെ ആറ് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും ഇരുപതോളം സ്വകാര്യ സ്ഥാപനങ്ങളുമാണ് ചന്ദ്രയാന്‍3 ദൗത്യത്തില്‍ പങ്കാളികളായെന്ന് മന്ത്രി പി. രാജീവ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ദൗത്യം വിജയത്തിലെത്തിച്ച ശാസ്ത്രജ്ഞരെയും മറ്റ് ജീവനക്കാരെയും അഭിനന്ദിച്ച് മന്ത്രി പങ്കുവച്ച കുറിപ്പിങ്ങനെ
ദക്ഷിണ ധ്രുവത്തിൽ ആദ്യമായി ലാന്റ് ചെയ്തുകൊണ്ട് ചാന്ദ്രയാൻ 3 പുതിയ ചരിത്രം രചിക്കുമ്പോൾ, അഭിമാനത്തോടെ കേരളവും ഈ ദൗത്യത്തിൽ പങ്കാളികളാകുകയാണ്. കേരളത്തിൽ നിന്നുള്ള 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20ഓളം സ്വകാര്യസ്ഥാപനങ്ങളുമാണ് വിജയകരമായി ലാന്റ് ചെയ്തിരിക്കുന്ന ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, കെഎംഎംഎൽ, എസ്ഐഎഫ്എൽ, ടിസിസി, കെഎഎൽ, സിഡ്കോ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും എയ്റോപ്രിസിഷൻ, ബി.എ.ടി.എൽ, കോർട്ടാൻ, കണ്ണൻ ഇൻ്റസ്ട്രീസ്, ഹിൻ്റാൽകോ, പെർഫെക്റ്റ് മെറ്റൽ ഫിനിഷേഴ്സ്, കാർത്തിക സർഫസ് ട്രീറ്റ്മെന്റ്, ജോജോ ഇന്‍ഡസ്ട്രീസ്, വജ്ര റബ്ബർ, ആനന്ദ് ടെക്നോളജീസ്, സിവാസു, റെയെൻ ഇൻ്റർനാഷണൽ, ജോസിത് എയർസ്പേസ്, പിഎംഎസ് തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളിൽ നിന്നും നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങൾ ചന്ദ്രയാൻ 3 ദൗത്യത്തിൽ ഉപയോഗിച്ചിരിക്കുന്നു.
ലോകത്തിന് മുന്നിൽ ഇന്ത്യ അഭിമാനത്തോടെ നിൽക്കുമ്പോൾ, കേരളത്തിനും ഈ ദൗത്യത്തിൽ പങ്കാളികളായതിൽ അഭിമാനിക്കാം. വിജയകരമായ ലാന്റിങ്ങ് സാധ്യമാക്കിയ എല്ലാ ശാസ്ത്രജ്ഞരേയും മറ്റ് ജീവനക്കാരെയും അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുചേരുന്നു'.
ഈ സ്ഥാപനങ്ങള്‍ക്ക് പുറമെ ലാര്‍സന്‍ ആന്റ് ടര്‍ബോ, ഭെല്‍, ടാറ്റ, ഗോദ്റെജ് എയ്റോ സ്പെയ്സ്, അങ്കിത് എയ്റോ സ്പെയ്സ് തുടങ്ങിയവ സുപ്രധാന ഭാഗങ്ങള്‍ നിര്‍മിച്ച് ദൗത്യത്തില്‍ പങ്കാളികളായി.
Keltron, SIDCO, TATA , L&T and so many companies a part of Chandrayaan3