
ഏഷ്യയിലെ ഏറ്റവും വലിയ പാർക്ക് എന്ന അംഗീകാരം വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്വന്തമാക്കി ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ തുലിപ് ഗാർഡൻ. വേൾഡ് ബുക്ക് ഓഫ് റെക്കോർഡിന്റെ പ്രസിഡന്റും സിഇഒയുമായ സന്തോഷ് ശുക്ല നേരിട്ടെത്തിയാണ് പുരസ്‌കാരം നല്‍കിയത്. ഫ്ളോറികൾച്ചർ, ഗാർഡൻസ് ആൻഡ് പാർക്കസ് കമ്മീഷണർ സെക്രട്ടറി ഷെയ്ഖ് ഫയാസ് അഹമ്മദാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. വേള്‍ഡ് ബുക്ക് എഡിറ്റര്‍ ദിലീപ് എന്‍ പണ്ഡിറ്റ്, ജമ്മു കശ്മീര്‍ ഫ്‌ലോറി കള്‍ച്ചര്‍ ഡയറക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ഉദ്യാന ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ സെക്രട്ടറി ഷെയ്ഖ് വേൾഡ് ബുക്കിനോടുള്ള നന്ദിയും അറിയിച്ചു.
ശ്രീനഗറിലെ ദാൽ തടാകത്തിനും സബർവാൻ കുന്നുകൾക്കുമിടയിൽ 30 ഹെക്ടറിലായി പരന്നുകിടക്കുന്നതാണ് തുലിപ് ഗാർഡൻ. 68 വ്യത്യസ്ത ഇനങ്ങളിലായി 1.5 ദശലക്ഷം തുലിപ് പൂവുകളാണ് ഉദ്യാനത്തിലുള്ളത്. 2006-ൽ മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദാണ് ഈ ഉദ്യാനം വിഭാവനം ചെയ്തത്. നൂറുകണക്കിന് തൊഴിലാളികളും തോട്ടക്കാരും ചേർന്ന് രണ്ടു വര്‍ഷം കൊണ്ടാണ് ഉദ്യാനം നിര്‍മിച്ചെടുത്തത്. തുലിപ് പൂവുകള്‍ക്ക് പുറമേ, ഹായ്സിന്ത്, ഡാഫോഡിൽസ്, മസ്‌കാരി, സൈക്ലമെൻസ് തുടങ്ങിയ സ്പ്രിംഗ് പൂക്കളും ഉദ്യാനത്തിലുണ്ട്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെത്തുന്ന ഏഷ്യയിലെ ഏറ്റവും വലിയ റ്റുലിപ് ഗാർഡനാണിത്. കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന് സന്ദര്‍ശനം നിര്‍ത്തി വച്ചിരുന്ന ഉദ്യാനം, 2022 മുതലാണ് വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. നീണ്ട ഇടവേളക്ക് ശേഷം തുറന്നതിനാല്‍ അന്ന് റെക്കോര്‍ഡ് ആളുകളാണ് ഉദ്യാനം കാണാന്‍ എത്തിയിരുന്നത്. ഉദ്യാനത്തിന്‍റ ഭംഗി തന്നെയാണ് ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
Srinagar's Indira Gandhi Memorial Tulip Garden holds the distinction of being Asia's largest park in the World Book of Records