
ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിലെ സ്ട്രാറ്റ്ഫോർഡ് കാമ്പസിന്റെ 125-ാം വാർഷികത്തോടനുബന്ധിച്ച് ചാൾസ് രാജാവ് സന്ദർശനം നടത്തിയപ്പോഴാണ് സംഭവം. രാജാവിനെ അഭിവാദ്യം ചെയ്യുന്നതിനായി വിദ്യാർത്ഥികളും മറ്റ് അഭ്യുദയകാംക്ഷികളുമടക്കം നിരവധി ആളുകള്‍ തടിച്ചുകൂടിയിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു യുവാവിന് കൈകൊടുത്തപ്പോള്‍ അയാള്‍ അപ്രതീക്ഷിത ചോദ്യം ഉന്നയിക്കുകയായിരുന്നു. ഹാരി രാജകുമാരനെ തിരികെ കൊണ്ടുവരുമോ എന്നായിരുന്നു ചോദ്യം. "ഹാരിയെ തിരികെ കൊണ്ടുവരൂ, ദയവായി അവനെ തിരികെ കൊണ്ടുവരാമോ സർ?" ചാൾസ് രാജാവിനോട് അയാള്‍ ഉറക്കെ ചോദിച്ചു, "ആരെയാണ്?", എന്നായിരുന്നു മറുചോദ്യം. "ഹാരി, നിങ്ങളുടെ മകൻ" അയാള്‍ ആവര്‍ത്തിച്ചു. അത് നന്നായിരിക്കും," എന്ന് ചാൾസ് രാജാവ് മറുപടി നല്കി. ഹാരി രാജകുമാരനെക്കുറിച്ച് ചോദിച്ചപ്പോൾ വളരെ അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ചാള്‍സ് രാജാവിന് മകനെ തിരികെ കൊണ്ടുവരാന്‍ താല്‍പ്പര്യമുണ്ടെന്നാണ് റോയൽ വിദഗ്ധനായ റിച്ചാർഡ് പാമറും അഭിപ്രായപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജകുടുംബവുമായുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് ഹാരി രാജുമാരനും ഭാര്യ മേഘനും 2020ലാണ് രാജകൊട്ടാരവും ഔദ്യോഗിക ബഹുമതികളും ഉപേക്ഷിച്ച് പോയത്. പിന്നീട് ഹാരിയുടെയും മേഘന്റെയും നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററികളിലും രാജകുമാരന്റെ സ്പെയര്‍ എന്ന പുസ്കതത്തിലുമെല്ലാമുള്ള തുറന്നു പറച്ചിലുകള്‍ രാജകുടുംബത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതായിരുന്നു. തുടര്‍ന്ന് ചാള്‍സ് രാജകുമാരനും ഹാരിയും തമ്മിലുള്ള ബന്ധവും വഷളായി. കൊട്ടാരത്തില്‍ നിന്ന് താമസം മാറിയ ഹാരിയും മേഗനും മക്കളായ ആർച്ചി, ലിലിബെറ്റ് എന്നിവരോടൊപ്പം അമേരിക്കയിലാണ് താമസം.
Bring back Harry please, man to King Charles