kidptaclass-20

പിടിഎ മീറ്റിങ്ങിന് സ്കൂളിലേക്ക് വരുന്ന അച്ഛന് 'ക്ലാസെടുത്ത്' കൊടുക്കുന്ന കുട്ടിക്കുറമ്പന്റെ വിഡിയോ സോഷ്യല്‍ ലോകത്ത് വൈറലാകുന്നു. സ്കൂളില്‍ വന്ന് ടീച്ചറെ കാണുമ്പോള്‍ എന്തൊക്കെ പറയണമെന്നും എന്തൊക്കെ കാര്യങ്ങള്‍ മിണ്ടാതെയിരിക്കണമെന്നും കുട്ടി കൃത്യമായി അച്ഛന് പറഞ്ഞ് കൊടുക്കുകയാണ്. സ്കൂളില്‍ നിന്നെത്തിയാല്‍ ഖിച്ച്ഡി  (ഒരു തരം ഭക്ഷണം) കഴിക്കും, പിന്നെ നേരെ കിടന്നുറങ്ങുമെന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നാണ് അച്ഛനുള്ള ഉപദേശം.

 

'അതെങ്ങനെ ശരിയാകും നീ മിഠായിയും കുറേ പലഹാരങ്ങളും അകത്താക്കാറുണ്ടല്ലോ'യെന്ന അച്ഛന്റെ ചോദ്യത്തിന്, 'ഏയ് അതൊന്നും പറയേണ്ട കാര്യമില്ല. ഖിച്ച്ഡി കഴിച്ചാ പിന്നെ ടിവി കാണും എന്നിട്ട് കിടന്നുറങ്ങു'മെന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നാണ് കുരുന്നിന്റെ മറുപടി. 'അത് ശരിയല്ല, ഞാനെന്തിനാ കള്ളം പറയുന്നത്?' എന്ന് അച്ഛന്‍ ചോദിക്കുമ്പോള്‍ എന്നാല്‍ ഞാന്‍ അമ്മയെ വിളിച്ചുകൊണ്ട് പോയ്ക്കോളാം. അമ്മയാകുമ്പോള്‍ ഇതൊക്കെ പറഞ്ഞോളും. അച്ഛന് വരണമെങ്കില്‍ ഇങ്ങനെ പറയണമെന്നാണ്  കുട്ടിയുടെ മറുപടി. വിഡിയോ കാണാം.

 

Child coaches father for PTA meeting, what not to say; viral video