വള്ളംകളിയും വള്ളംകളിക്കാരും കഥയും കഥാപാത്രവുമായ നിരവധി സിനിമകൾ മലയാളത്തിലുണ്ട്. 1967 ൽ പുറത്തിറങ്ങിയ സത്യൻ നായകനായ കാവാലം ചുണ്ടൻ മുതൽ തുടങ്ങുന്നു സിനിമയിലെ വള്ളംകളിക്കഥകൾ . ഹിന്ദി തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലെ സിനിമകളിൽ വള്ളംകളി ഉൾപ്പെടുത്തിയ ഗാനരംഗങ്ങൾ ധാരാളമുണ്ട്.
കുട്ടനാടും പരിസര പ്രദേശങ്ങളും ലൊക്കേഷനായ സിനിമകളിലെല്ലാം വള്ളംകളിയുണ്ട്. വള്ളംകളിയും വള്ളംകളിക്കാരുടെ ജീവിതവും പ്രമേയമായ നിരവധി ചിത്രങ്ങളും മലയാളത്തിലുണ്ട്. 967 ൽ പുറത്തിറങ്ങിയ കാവാലം ചുണ്ടൻ ആണ് വള്ളംകളി പ്രമേയമാക്കിയ ചിത്രങ്ങളിൽ ആദ്യത്തേത് . പിന്നീട് മമ്മൂട്ടി നായകനായ സംഘവും തച്ചിലേടത്ത് ചുണ്ടനും പറഞ്ഞത് വള്ളംകളി കഥയാണ് ഹോൾഡ്.... 9സംഘം,തച്ചിലോത്ത് ചുണ്ടൻ എന്നിവയിലെ വള്ളംകളി രംഗങ്ങൾ) ചമ്പക്കുളം തച്ചനും ജലോൽസവുമെല്ലാം വള്ളത്തെയും വള്ളംകളിയെയും സ്നേഹിക്കുന്നവരുടെ ജീവിത കഥ പറഞ്ഞു.
രജനീകാന്ത് നായകനും നയൻതാര നായികയുമായ കുചേലൻ സിനിമയുടെ ഗാനരംഗങ്ങൾ വള്ളംകളിയുടെ പശ്ചാത്തലത്തിലാണ് . ഇഷ്ടം എന്ന മലയാള സിനിമയുടെ ഹിന്ദി റീമേക്കായ മേരേ ബാപ് പഹലേ ആപ് , പ്രിയദർശൻ സംവിധായകനായ ഹിന്ദി ചിത്രം പ്യാർ കിയാ നഹി ജാത്താ എന്നിവയിലും വള്ളംകളിയുണ്ട്. ഭരത്ബാലയുടെ റിഥം എന്ന ഡോക്യുമെന്ററിയിൽ വള്ളംകളിയിലെ താളമുണ്ട്. മലയാളമടക്കം വിവിധ ഭാഷകളിലെ നിരവധി പരസ്യ ചിത്രങ്ങളും വള്ളംകളി പശ്ചാത്തലമായി ഒരുക്കിയിട്ടുണ്ട്.