മിമിക്രിയില്‍ തുടങ്ങിയ ജീവിതം സിനിമയില്‍ ഇത്രത്തോളം എത്തി നില്‍ക്കുന്നതിന്റെ കാരണം സിദ്ധിഖാണെന്ന് ഹരിശ്രീ അശോകന്‍. 'പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍' എന്ന സിനിമയിലേക്ക് കൈ പിടിച്ച് കയറ്റിയത് സിദ്ധിഖായിരുന്നു. ഇടയ്ക്കൊന്ന് ഡള്ളായെന്ന് തോന്നിയപ്പോള്‍ 'ക്രോണിക് ബാച്ചിലര്‍' എന്ന സിനിമയില്‍ മുഴുനീള വേഷം നല്‍കിയതും സിദ്ധിഖ് തന്നെ ആയിരുന്നുവെന്ന് അശോകന്‍ ഓര്‍ത്തെടുത്തു.
അശോകന്റെ വാക്കുകളിങ്ങനെ..' ഒരു കൂട്ടുകുടുംബം പോലെയാണ് ഞങ്ങള്‍ കഴിഞ്ഞത്. വീട്ടിലെ പ്രശ്നമായാലും സിനിമയിലേതാണെങ്കിലും സിദ്ധിഖിനോട് പറയും. എനിക്കൊരു ഉപദേഷ്ടാവ് കൂടിയായിരുന്നു. അഞ്ച് മിനിറ്റ് മിണ്ടിയാല്‍ മതി എല്ലാ സങ്കടങ്ങളും, പ്രശ്നങ്ങളും മറക്കും, പരിഹാരമാകും. അഭിനയിച്ച 90 ശതമാനം സിനിമകളിലും എന്റെ പേര് അവസാനിക്കുന്നത് 'ന്‍' എന്ന അക്ഷരത്തിലാണ്. എന്റെ പേര് അശോകന്‍, പിന്നെ സുഗുണന്‍, രമണന്‍ എന്നിങ്ങനെ..സിദ്ധിഖേ ഇങ്ങനൊരു സംഭവം ഇതില്‍ ഒളിച്ച് കിടപ്പുണ്ടെന്ന് പറഞ്ഞ ഉടനേ...അശോകന്‍ ഇത് നല്ലൊരു മാഗസിനില്‍ എഴുതണം. എന്നിട്ട് അതിന് 'അശോകന്‍ എന്നും ഇന്‍ ആണ് എന്ന ക്യാപ്ഷന്‍ കൊടുക്കണം എന്നും പറഞ്ഞു. അതിന്റെ മുഴുവന്‍ മാറ്റര്‍ ഞാന്‍ പറഞ്ഞ് തരാം എന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു. പക്ഷേ അത് പൂര്‍ത്തിയാക്കാനായില്ല. സ്നേഹിക്കാന്‍ മാത്രമറിയാവുന്ന നല്ല സുഹൃത്തായിരുന്നു എനിക്ക് സിദ്ധിഖ്. പറഞ്ഞാല്‍ തീരില്ല. ആരോടും ഒന്നും ഇല്ല എന്ന് പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ല. സ്നേഹിക്കാന്‍ മാത്രം പഠിച്ച ,അത്രയും ആത്മാര്‍ഥതയുള്ള വ്യക്തിയെ മരണം കൊണ്ടുപോയെന്ന് വിശ്വസിക്കാനാകുന്നില്ല'. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Harisree Ashokan on director Siddique