സിദ്ധിഖ് ഒരു പാവമാണെന്ന് ലാല്‍ പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ കാണുന്നവര്‍ക്ക് തന്നെ സങ്കടം തോന്നും. ഒരിക്കൽ ചെന്നൈയില്‍ ഇരുവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്ന് വെയ്‌റ്റർ കൊണ്ടു വന്ന ബുൾസ് ഐ പൊട്ടിയിരിന്നു. ലാല്‍ ഉടന്‍ പറഞ്ഞു 'അയ്യോ സിദ്ധിഖേ തന്റെ ബുൾസ് ഐ പൊട്ടിപ്പോയല്ലോ'. മറിച്ചൊന്നും ചിന്തിക്കാതെ, എന്‍റേതല്ല നിന്‍റേതാണ് പൊട്ടിയത് എന്നു പോലും പറയാതെ അന്ന് സിദ്ധിഖ് അതിരുന്നു കഴിച്ചു.
സിദ്ധിഖും ലാലും വേർപിരിഞ്ഞതിനുശേഷവും ഇരുവരും സൗഹൃദത്തില്‍ തന്നെയായിരുന്നു. ഉറ്റ സുഹൃത്തുക്കള്‍ പിരിയുമ്പോഴുണ്ടാകുന്ന ഒച്ചപ്പാടുകള്‍ ഒന്നും സിദ്ധിഖ്– ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞപ്പോഴുണ്ടായിരുന്നില്ല. ആ സൗഹൃദവും ബഹുമാനവും കൊണ്ടാണ് ലാൽ നിർമ്മിക്കുന്ന പടം സംവിധാനം ചെയ്യാൻ സിദ്ധിഖ് തയ്യാറായതും. അങ്ങിനെയിരിക്കുമ്പൊഴാണ് ഫ്രണ്ട്‌സിന്റെ തമിഴ് പതിപ്പ് ചെയ്യാൻ സിദ്ധിഖികിന് ക്ഷണം വരുന്നത്. അന്ന് ലാൽ സിദ്ധിഖിനോടു പറഞ്ഞു. 'തമിഴിൽ പോയി വന്നിട്ട് എന്റെ പടം ചെയ്‌താൽ മതി.' എന്നാല്‍ സിദ്ധിഖ് ചിന്തിച്ചത് മറിച്ചായിരുന്നു ‘തമിഴ് വേണ്ടെന്നു വയ്‌ക്കാം ലയാളം തന്നെ ചെയ്യാം’.
അന്ന് ലാല്‍ സിദ്ധിഖിനോടു പറഞ്ഞു 'മണ്ടത്തരം പറയാതെ. തമിഴ് സിനിമ വലിയ ലോകമാണ്. അവിടെ ക്ലിക്ക് ചെയ്‌താൽ വലിയ സംഭവമാണ്'. അങ്ങിനെ ലാലാണ് നിർബന്ധിച്ച് സിദ്ധിഖിനെ ചെന്നൈയിലേക്കു പറഞ്ഞുവിട്ടത്. അവിടെ നിന്ന് സിദ്ധിഖ് മറ്റു ഭാഷകളിലേക്കും ചേക്കേറി തമിഴിലും തെലുങ്കിലും ഹിന്ദിയിലും സിനിമകൾ സംവിധാനം ചെയ്‌തു.
Its was Lal who forced Siddique to do films in Tamil