
ചിത്രം: Facebook
അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിക്ക് പാട്ടുപാടി ആശംസകളറിയിച്ച് സുജാതയും കുടുംബവും. 'മൂന്ന് മാസം ചേച്ചിയാണ് ഞാന്‍. അനിയത്തിക്കുട്ടിക്ക് എല്ലാ ആശംസകളും. ഇനി ഒരുപാട് പാടണമെന്നും ആയുരാരോഗ്യത്തോടെ, സന്തോഷത്തോടെ ജീവിക്കാന്‍ കഴിയട്ടെ'യെന്നും സുജാത ആശംസിച്ചു. മറ്റുള്ളവര്‍ക്ക് പ്രചോദനമായി ഇനിയും തുടരുകയെന്നും സുജാത കൂട്ടിച്ചേര്‍ത്തു. ചിത്രയ്ക്കായി പ്രിയപ്പെട്ട രണ്ട് പാട്ടുകളും സുജാതയും ഭര്‍ത്താവ് കൃഷ്ണമോഹനും ശ്വേതയും മകള്‍ ശ്രേഷ്ഠയും ചേര്‍ന്നു പാടി. വിഡിയോ കാണാം.
മലയാളിയുടെ നാവിന്‍ തുമ്പിലൂറുന്ന പാട്ടുകളിലൂടെ നിറഞ്ഞ് നില്‍ക്കുകയാണ് കെ.എസ്. ചിത്ര. കാതില്‍ തേന്‍മഴയായ് പൊഴിഞ്ഞ ആ സ്വരമാധുരിക്ക് ഇന്ന് അറുപത് വയസ്. മലയാളവും തമിഴും, തെലുങ്കും കടന്ന് ആ സ്വരമാധുരി ഇന്ത്യയുടെ തന്നെ പ്രിയപ്പെട്ടതായി മാറി. 1963 ജൂലൈ 27 ന് തിരുവനന്തപുരത്തെ കരമനയില്‍ കരമന കൃഷ്ണന്‍ നായരുടെയും ശാന്തകുമാരിയുടെയും മകളായി ജനിച്ചു. അട്ടഹാസമെന്ന ചിത്രത്തിലെ 'ചെല്ലം ചെല്ലം' എന്ന പാട്ടിലൂടെയാണ് ചലച്ചിത്രഗാനരംഗത്ത് സജീവമായത്.
Singer sujatha and family wishes happy birthday to KS chithra