londonhouse

TAGS

ഇന്ത്യൻ ശതകോടീശ്വരൻ രവി റൂയ 13 മില്യൺ പൗണ്ട്(1,200 കോടി രൂപ)ന്റെ ലണ്ടൻ ബംഗ്ലാവ് വാങ്ങി. റഷ്യൻ പ്രോപ്പർട്ടി നിക്ഷേപകനായ ആൻഡ്രി ഗോഞ്ചരെങ്കോയുമായി ബന്ധമുള്ള ലണ്ടനിലെ ഹാനോവർ ബംഗ്ലാവ് ആണ് രവി റൂയ സ്വന്തം പേരിലാക്കിയത്. അടുത്തിടെ യുകെ തലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ റസിഡൻഷ്യൽ ഡീലുകളിൽ ഒന്നാണിത്.

ബക്കിങ് ഹാം പാലസ്, മാർബിൾ ആർച്ച് എന്നിവയുടെ രൂപകല്പന നിർവഹിച്ച വിഖ്യാത ബ്രിട്ടീഷ് ആർക്കിടെക്ട് ജോൺ നാഷ് 1827ൽ ജനറൽ റോബർട്ട് ആർബർട്ടിനായി പണികഴിപ്പിച്ച ബംഗ്ലാവാണ് ഇത്. 1990 കളിൽ യുകെയിലെ ഫ്രഞ്ച് അംബാസിഡർ താമസിച്ചിരുന്നതും ഇവിടെയാണ്. ഇപ്പോൾ ഈ ബംഗ്ലാവിന്റെ നവീകരണജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ചരിത്രപ്രാധാന്യംഉള്ളത് കൊണ്ട് ഗ്രേഡ് 2 പട്ടികയിലുള്ള ബംഗ്ലാവാണിത്. നല്ലൊരു നിക്ഷേപം എന് നിലയിൽ ആകർഷകമായ വിലയിൽ ലഭ്യമായതിനാലാണ് വസ്തു വാങ്ങിയതെന്ന് റൂയ ഫാമിലി ഓഫിസ് വക്താവ് അറിയിച്ചു.

വാട്ടർ ലില്ലിയുടെ വെബ്സൈറ്റ് വിവരങ്ങൾ അനുസരിച്ച്  2400 ചതുരശ്രമീറ്ററാണ് ഹാനോവർ ലോഡ്ജിന്റെ സ്ഥലവിസ്തൃതി. ആവശ്യാനുസരണം ആഴം കുറയ്ക്കുകയും കൂട്ടുകയും ചെയ്യാവുന്ന തരത്തിൽ ഫ്ലോട്ടിങ് ഫ്ലോറോടുകൂടിയ കൂടിയ അണ്ടർഗ്രൗണ്ട് സ്വിമ്മിങ് പൂളും ഇവിടെയുണ്ട്. വിനോദത്തിനായുള്ള ധാരാളം സൗകര്യങ്ങളും ജിംനേഷ്യവും ഗ്യാലറിയും സ്റ്റാഫുകൾക്ക് താമസത്തിനുള്ള സൗകര്യവും ബംഗ്ലാവിൽ ഒരുക്കിയിട്ടുണ്ട്. യോഗാ റൂം, ട്രെയിനിങ് റൂം, മസാജ് റൂം എന്നിവയാണ് മറ്റ് സൗകര്യങ്ങൾ. 10 ആഡംബര ബാത്റൂമുകൾ, യൂട്ടിലിറ്റി റൂമുകൾ, പുതിയ അടുക്കള, ലിഫ്റ്റ് സംവിധാനം തുടങ്ങിയവ ഉൾപ്പെടുത്താനായാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ആഗോളതലത്തിൽ 30 മില്യൺ ഡോളറോ അതിൽ കൂടുതലോ ആസ്തിയുള്ള 17% വ്യക്തികളും കഴിഞ്ഞ വർഷം ഒരു വീടെങ്കിലും വാങ്ങിയിരുന്നു.