3states

ഒരു യാത്ര പോകാന്‍ സമയം കിട്ടുന്നില്ലെന്നാണ് പലരുടേയും പരാതി. അത്തരക്കാര്‍ക്ക് ഒറ്റദിവസംകൊണ്ട് മൂന്ന് സംസ്ഥാനങ്ങളിലെ കാടും മേടും കടന്നുള്ള ഒരു യാത്ര ചെയ്യാനുള്ള അവസരമുണ്ട്. വയനാട്ടില്‍ നിന്ന് പുറപ്പെടുന്ന ഈ റോഡ് ട്രിപ്പിനെ അടുത്തറിയാം. ചെറിയാന്‍ വര്‍ഗീസിന്‍റെ റിപ്പോര്‍ട്ട് 

 

വയനാട് ബത്തേരിയില്‍ നിന്ന് മുത്തങ്ങ വനത്തിലൂടെ നേരെ എത്തുന്നത് കര്‍ണാടകത്തിലെ ബന്ദിപൂര്‍ ദേശീയോദ്യോനത്തിലാണ്. ബന്ദിപ്പൂര്‍ എത്തിയാല്‍ പിന്നെ വാഹനം നിര്‍ത്താന്‍ പാടില്ലെന്ന് പ്രത്യേകം ഓര്‍ക്കണം. രാവിലെ തുടങ്ങുന്ന യാത്രയില്‍ വഴിയിലുടനീളം വന്യമൃഗങ്ങളെ ഒക്കെ കണ്ട്, കാടിന്‍റെ മനോഹാരിതയൊക്കെ അനുഭവിച്ച് കര്‍ണാടകത്തിലെ ഗുണ്ടല്‍പ്പേട്ടിലെത്താം.