ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന ആദ്യ കേരളാ താരമായ മിന്നുമണിയ്ക്കു ജന്‍മനാടിന്റെ ആദരവ്. മാനന്തവാടിയിലെ മൈസൂരു റോഡ് ജങ്ഷന് മിന്നുമണിയുടെ പേര് നല്‍കിയാണ് നഗരസഭ ആദരവ് അര്‍പ്പിച്ചത്. ജങ്ഷനില്‍ മാനന്തവാടി നഗരസഭ സ്ഥാപിച്ച ബോര്‍ഡിന്റെ ചിത്രം ഡല്‍ഹി ക്യാപിറ്റല്‍സ് പങ്കുവെച്ചു. വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് മിന്നു. വയനാട്ടിലെ ഈ ജങ്ഷന്‍ സ്വപ്നങ്ങളെ പിന്തുടരാനുള്ള ഓര്‍മപ്പെടുത്തലാവുമെന്ന് പറഞ്ഞാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ട്വീറ്റ് ചെയ്തത്.