chandrayaan-3-f

ചന്ദ്രയാന്‍–3ന്റെ വിക്ഷേപണം രാജ്യം ഉത്സവമാക്കി മാറ്റിയ ദിനമായിരുന്നു ഇന്നലെ. റോക്കറ്റ് കുതിച്ചുപൊങ്ങുന്ന വിഡിയോകള്‍ സ്റ്റാറ്റസ് വാളുകള്‍ ഭരിച്ച ദിനമാണ് കഴിഞ്ഞുപോയത്. ഇപ്പോഴിതാ വിമാനത്തിലിരുന്ന് ചന്ദ്രയാന്‍–3ന്റെ കുതിപ്പ് ചിത്രീകരിച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ധാക്കയില്‍ നിന്ന് ചെന്നൈയിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ് ഒരു യാത്രക്കാരന്‍ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

 

ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് എല്‍.വി.എം–3 റോക്കറ്റാണ് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ഓഗസ്റ്റ് 23 നു വൈകീട്ട് 5.47ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങും. ഈമാസം 31 വരെ ചന്ദ്രയാന്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ തുടരും. അതിനിടയ്ക്ക് അഞ്ചുതവണ ഭ്രമണപഥം ഉയര്‍ത്തി ഭൂമിയില്‍ നിന്ന് പരമാവധി അകലത്തിലെത്തിക്കും. 

 

ജൂലൈ 31ന് ഭൂമിയുടെ ഗുരുത്വാകര്‍ഷണ മേഖല വിട്ടു പേടകം യാത്ര തുടങ്ങും. ഓഗസ്റ്റ് അഞ്ചിന് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിനുള്ളിലേക്ക് പേടകം പ്രവേശിക്കും. പിന്നീട് ഭ്രമണപഥങ്ങള്‍ ഘട്ടം ഘട്ടമായി താഴ്ത്തും. 23ന് വൈകീട്ട് 5.47 നിലവില്‍ സോഫ്റ്റ് ലോഞ്ച് തീരുമാനിച്ചിരിക്കുന്നത്.

 

Chandrayaan-3 liftoff seen from a flight mid-air