ഫുഡ് ആപ് വഴി ഓർഡർ ചെയ്ത വെജിറ്റബിൾ ബിരിയാണിയിൽ ചിക്കൻ കഷ്ണങ്ങൾ. ട്വിറ്റർ ഉപയോക്താവായ അശ്വിനി ശ്രീവാസ്തവയാണ് വാരാണസിയിൽ സുഹൃത്തിന്റെ അനുഭവം വെളിപ്പെടുത്തിയത്.

സുഹൃത്ത് ഓൺലൈനിൽ പനീർ ബിരിയാണിയാണ് ോർഡർ ചെയ്തത്. പക്ഷേ ബിരിയാണി ബോക്സ് തുറന്നപ്പോൾ അപ്രതീക്ഷിത ചിക്കൻ കഷണങ്ങൾ! ചിക്കൻ കഷണങ്ങളുടെയും ഓർഡർ ഇൻവോയ്‌സിന്റെയും വീഡിയോകൾ പോസ്റ്റ് ചെയ്ത് അശ്വിനി ട്വിറ്ററിൽ ഇക്കാര്യം പങ്കുവെച്ചത്. പനീറിനിടയിൽ ചിക്കൻ ആണെന്ന് ആദ്യം മനസ്സിലായില്ല. വിഭവം കഴിച്ചശേഷമാണ് സംഗതി പിടികിട്ടിയത്. നിരാശരായ അവർ ബെഹ്‌റൂസ് ബിരിയാണി റെസ്റ്റോറന്റിലും ഓർഡർ നൽകിയ ഫുഡ് അഗ്രഗേറ്റർ ആപ്പായ സൊമാറ്റോയിലും പരാതി പറയാൻ ശ്രമിച്ചെങ്കിലും നിരായശയായിരുന്നു ഫലം. തുടർന്നാണ് സോഷ്യൽ മീഡിയയിൽ അനുഭവം പങ്കുവെച്ചത്. ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടതോടെ സൊമാറ്റോയും റസ്റ്ററന്റും ക്ഷമാപണം നടത്തുകയും  പ്രശ്നത്തിന്  പരിഹാരം കാണാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.