ചിത്രം: Instagram
സ്പൈഡര്‍മാന്റെ നെഞ്ചിടിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ കണ്ട് അമ്പരന്നിട്ടുള്ളവരാകും മിക്കവരും. എന്നാല്‍ തബല കൊട്ടുന്ന സ്പൈഡര്‍മാനെ കണ്ടാലോ? സമൂഹമാധ്യമങ്ങള്‍ കീഴടക്കുകയാണ് 'കലാകാരനാ'യ ഈ സ്പൈഡര്‍മാന്‍. പ്രൊഫഷനല്‍ തബലവാദകനായ കിരണ്‍ പാലാണ് സ്പൈഡര്‍മാന്റെ കുപ്പായമണിഞ്ഞ് ഹൃദയങ്ങള്‍ കീഴടക്കുന്നത്.
ഇതാ പണ്ഡിറ്റ് സ്പൈഡര്‍മാന്‍ എന്നായിരുന്നു വിഡിയോ കണ്ട ഒരാളുടെ കമന്റ്. 'തികൃത് കൈ ' വായിച്ച ശേഷം സ്പൈഡര്‍മാന്‍ മുദ്രയും കാണിച്ചാണ് കിരണ്‍ വിഡിയോ അവസാനിപ്പിക്കുന്നത്. 87,000ത്തിലേറെപ്പേര്‍ ഇന്‍സ്റ്റഗ്രാമില്‍ മാത്രം വിഡിയോ ഇതിനകം കണ്ടുകഴിഞ്ഞു.
Ustaad Peter Parker: Spider Man playing the tabla goes viral