അമൃതമോള്‍ക്ക് ഇനിയും നൃത്തം ചെയ്യണം. അര്‍ബുദം ബാധിച്ച് ഒരുകാല്‍ മുറിച്ചുമാറ്റിയ അമൃത മോളുെട ആഗ്രഹം സഫലമാകാന്‍ കനിവുളളവരുടെ  സഹായം വേണം . ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഏഴാം ക്ളാസുകാരി ആര്‍സിസിയിലെ ചികില്‍സയിലാണുളളത്. നൃത്തത്തിലും പഠിത്തത്തിലും മിടുമിടുക്കിയാണ് അമൃതമോള്‍. കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ കലോത്സവത്തില്‍ തിരുവാതിരകളിയില്‍ ഒന്നാമതെത്തിയ ടീം അംഗം.   ആറുമാസം മുമ്പുവരെ ആശാരിക്കണ്ടത്തെ വഴികളിലൂടെ പാറിനടന്ന കുരുന്നാണിന്നിങ്ങനെ വാടിക്കരിഞ്ഞ് കിടക്കുന്നത്. ശൂന്യമായ വലതുകാല്‍ഭാഗത്തേയ്ക്ക് നോക്കി അമൃതമോള്‍ക്ക് ഒററ ചോദ്യമേയുളളു. എന്നാണിനി പഴതുപോലെ നൃത്തം ചെയ്യാനാകുക.

അമ്മ മിനിക്കും അച്ഛന്‍ ഗോപിക്കും മകളുടെ സങ്കടം കേട്ട് കേട്ട് നെഞ്ചുവിങ്ങും. ലോട്ടറിക്കച്ചവടക്കാനായ ഗോപിയും  ഏലത്തോട്ടത്തിലെ പണിക്കാരിയായ മിനിയും കൂട്ടിയാല്‍ കൂടുന്നതല്ല മകളുടെ ചികില്‍സാ ചെലവുകളും കൃത്രിമക്കാലെന്ന മോഹവും.ഇനിയും അഞ്ചുമാസം കൂടി തിരുവനന്തപുരത്ത് തങ്ങണം.ആര്‍ സി സിയിലെ ചികില്‍സ സൗജന്യമാണെങ്കിലും പരിശോധനകള്‍ക്കും താമസത്തിനും ഭക്ഷണത്തിനുമെല്ലാം വന്‍തുക ചെലവാകും. സന്മനസുളളവര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അമൃതമോളും കുടുംബവും.

AMRUTHA VG CHIKILSA SAHAYA NIDHI, AC NO - 455102010030555, IFSC CODE - UBIN0545511, UBI NEDUMKANDAM, G PAY -6238187376, MOB- 6238187376