കുഞ്ഞുങ്ങളെ മുടിവെട്ടിക്കാനായി കൊണ്ടുപോയിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് കൊണ്ടുപോയി നോക്കണം, ക്ഷമയുടെ നെല്ലിപ്പലക എന്താണെന്ന് നമ്മളപ്പോൾ അറിയും. മുടിവെട്ടാൻ ഇരുന്നു തരില്ലെന്ന് മാത്രമല്ല കരഞ്ഞ് ബഹളംവച്ച് ആളെക്കൂട്ടിക്കളയും ചില കുരുന്നുകൾ. ഇങ്ങനെയുള്ളവരെ എങ്ങനെ മെരുക്കാമെന്ന് കാണിച്ചു തരികയാണ് ഒരമ്മ. മാതാപിതാക്കൾക്ക് വേണമെങ്കിൽ ഇതൊരു മാതൃകയായി തന്നെ സ്വീകരിക്കാവുന്നതുമാണ്.
കഴുത്തിന്റെ ഭാഗത്തായി വട്ടത്തിൽ മുറിച്ച ഒരു കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ കുഞ്ഞിനെ ഇരുത്തി ട്രിമ്മർ കൊണ്ട് അതിസമർദ്ധമായി ഈ അമ്മ കുഞ്ഞിന്റെ മുടി വെട്ടുകയാണ്. പെട്ടിക്കുള്ളിൽ നിന്ന് കുഞ്ഞിന്റെ കാലുകൾ പുറത്തിട്ട് ഇരിക്കാനും സൗകര്യമുണ്ട്. എന്തായാലും നിമിഷനേരം കൊണ്ട് പണി കഴിഞ്ഞു എന്നുവേണം പറയാൻ. കരച്ചിലോ ബഹളമോ ഒന്നുമില്ലാതെ തന്നെ. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്.
ഇത് നേരത്തെ അറിഞ്ഞില്ലല്ലോ എന്നാണ് പലരും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. പുതിയ കാലത്തെ പുതിയ ട്രിക്കുകൾ എന്നാണ് മറ്റൊരാളുടെ കമന്റ്.
Woman’s unique way to cut fussy toddler’s hair goes viral; Video